ഗ്രഹാം പോട്ടര്‍ എക്സ്
Sports

ലോപറ്റേഗി തെറിച്ചു, ഗ്രഹാം പോട്ടര്‍ വെസ്റ്റ് ഹാം പരിശീലകന്‍

സീസണില്‍ ടീമിന്റെ മോശം പ്രകടനം സ്പാനിഷ് കോച്ചിന്റെ കസേരയിളക്കി

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: മുന്‍ ചെല്‍സി പരിശീലകന്‍ ഗ്രഹാം പോട്ടര്‍ വെസ്റ്റ് ഹാം യുനൈറ്റഡിന്റെ പുതിയ കോച്ച്. മോശം പ്രകടനത്തെ തുടര്‍ന്നു ഈ സീസണില്‍ നിയമിച്ച സ്പാനിഷ് കോച്ച് ജുലന്‍ ലോപറ്റേഗിയെ കഴിഞ്ഞ ദിവസം വെസ്റ്റ് ഹാം പുറത്താക്കിയിരുന്നു. പിന്നാലെയാണ് പോട്ടറുടെ നിയമനം.

നിലവില്‍ വെസ്റ്റ് ഹാം പോയിന്റ് പട്ടികയില്‍ 14ാം സ്ഥാനത്താണ്. 20 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ടീമിന് 6 ജയം മാത്രമാണുള്ളത്.

ഡേവിഡ് മോയസിന്റെ പകരക്കാരനായാണ് ഈ സീസണിന്റെ തുടക്കത്തില്‍ വെസ്റ്റ് ഹാം ലോപറ്റേഗിയെ ടീമിലെത്തിച്ചത്. എന്നാല്‍ പ്രതീക്ഷിച്ച മുന്നേറ്റം ടീമിനു സമ്മാനിക്കാന്‍ സ്പാനിഷ് പരിശീലകനു സാധിച്ചില്ല. ഇതോടെയാണ് കസേര തെറിച്ചത്.

സ്വാന്‍സീ സിറ്റി, ബ്രൈറ്റന്‍ ടീമുകളെ പരിശീലിപ്പിച്ചാണ് നേരത്തെ പോട്ടര്‍ ചെല്‍സിയിലെത്തിയത്. ബ്രൈറ്റനെ മികവിലേക്ക് നയിച്ചതിന്റെ ക്രെഡിറ്റിലായിരുന്നു ചെല്‍സിയിലേക്കുള്ള പോട്ടറുടെ വരവ്. എന്നാല്‍ തുടക്കത്തില്‍ മികച്ച ഫലങ്ങള്‍ വന്നെങ്കിലും പിന്നീട് ചെല്‍സി താഴോട്ടു പോയി. ഇതോടെയാണ് പോട്ടറുടെ പണി കഴിഞ്ഞ സീസണില്‍ പോയത്. പിന്നീട് മറ്റ് ക്ലബുകളിലേക്ക് അദ്ദേഹം പോയിരുന്നില്ല.

അതിനിടെയാണ് 49കാരന്‍ വീണ്ടും പ്രീമിയര്‍ ലീഗിലേക്കെത്തുന്നത്. അടുത്ത ദിവസം അരങ്ങേറുന്ന ആസ്റ്റന്‍ വില്ലയ്‌ക്കെതിരായ പോരാട്ടത്തില്‍ വെസ്റ്റ് ഹാം ഡഗൗട്ടില്‍ പോട്ടറുണ്ടാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒരാളെ ചവിട്ടിക്കൊന്നു, വാഹനങ്ങൾ കുത്തി മറിച്ചു, മണിക്കൂറുകളോളം നാട്ടുകാരെ 'വിറപ്പിച്ചു'; ഇടഞ്ഞ പാർത്ഥസാരഥിയെ മയക്കുവെടിവെച്ചു

പാമ്പ് കടി; തെറ്റായ പ്രാഥമിക ശുശ്രൂഷ ജീവൻ അപകടത്തിലാക്കും

മഴ കനക്കുന്നു, ഏഴു ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട്

'ലോകം മുഴുവന്‍ അന്വേഷിച്ചു നോക്കൂ, നമ്മള്‍ ഇത്രയും പിടിച്ചു നിന്നില്ലേ?'; ​ഗ്യാസ് വില വർധനവിൽ സുരേഷ് ​ഗോപി

പിഎൻജി ഉള്ളവർക്ക് എൽപിജി ഇല്ല, ഗ്യാസിനും വേണം ഇനി ഒടിപി; പുതിയ വ്യവസ്ഥകള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍

SCROLL FOR NEXT