ഫോട്ടോ: ട്വിറ്റർ 
Sports

ഇന്ത്യക്ക് ചരിത്ര മത്സരം; വിന്‍ഡീസ് ആദ്യം ബാറ്റ് ചെയ്യും; അന്തിമ ഇലവനില്‍ സഞ്ജുവും

തിലക് വര്‍മ, മുകേഷ് കുമാര്‍ എന്നിവര്‍ ഇന്ത്യക്കായി ടി20യില്‍ അരങ്ങേറ്റം കുറിക്കും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് തിരഞ്ഞെടുത്തു. ടോസ് നേടി അവര്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 

തിലക് വര്‍മ, മുകേഷ് കുമാര്‍ എന്നിവര്‍ ഇന്ത്യക്കായി ടി20യില്‍ അരങ്ങേറ്റം കുറിക്കും. മലയാളി താരം സഞ്ജു സാംസണ്‍ അന്തിമ ഇലവനിലുണ്ട്. 

മറ്റൊരു ചരിത്ര നേട്ടത്തിലേക്കുമാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്ത്യയുടെ 200ാം അന്താരാഷ്ട്ര ടി20 പോരാട്ടമാണ് ഇന്നത്തേത്. ഈ നേട്ടത്തിലെത്തുന്ന ചരിത്രത്തിലെ രണ്ടാമത്തെ ടീമായും ഇന്ത്യ മാറും. 223 മത്സരങ്ങള്‍ കളിച്ച പാകിസ്ഥാനാണ് ഒന്നാമത്. 

വിന്‍ഡീസ് നിരയില്‍ ടി20 സ്‌പെഷലിസ്റ്റുകള്‍ ഇടംപിടിച്ചു. നിക്കോളാസ് പുരന്‍, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, ജാസന്‍ ഹോള്‍ഡര്‍, ഒബെദ് മകോയ് എന്നിവരെല്ലാമുണ്ട്. 

ഇന്ത്യ ടീം: ഹര്‍ദിര് പാണ്ഡ്യ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു സാംസണ്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്ക് കിട്ടി: കുഞ്ചാക്കോ ബോബന്‍