ഫോട്ടോ:ഐസിസി, ട്വിറ്റർ 
Sports

5 പേര്‍ പൂജ്യത്തിന് പുറത്ത്‌; 140 റണ്‍സ് പ്രതിരോധിച്ച് വെസ്റ്റ് ഇന്‍ഡീസ്; ത്രില്ലറില്‍ ബംഗ്ലാദേശിന് തോല്‍വി

വനിതാ ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിന് എതിരെ 141 റണ്‍സ് പ്രതിരോധിച്ച് വെസ്റ്റ് ഇന്‍ഡീസ്

സമകാലിക മലയാളം ഡെസ്ക്

ടൗരംഗ: വനിതാ ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിന് എതിരെ 141 റണ്‍സ് പ്രതിരോധിച്ച് വെസ്റ്റ് ഇന്‍ഡീസ്. ത്രില്ലറില്‍ 5 റണ്‍സിനാണ് ബംഗ്ലാദേശ് തോല്‍വിയിലേക്ക് വീണത്. ജയത്തോടെ വിന്‍ഡിസ് ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡിസിന് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് ആണ് കണ്ടെത്താനായത്. 49.3 ഓവറില്‍ ബംഗ്ലാദേശിന്റെ പോരാട്ടം അവസാനിച്ചു. 25ന് മുകളില്‍ ഒരു ബംഗ്ലാദേശ് ബാറ്റര്‍ക്കും സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. 

അവസാന ഓവറില്‍ എട്ട് റണ്‍സ് ആണ് ബംഗ്ലാദേശിന് വേണ്ടിയിരുന്നത്

ബംഗ്ലാദേശ് നിരയിലെ അഞ്ച് പേര്‍ പൂജ്യത്തിന് പുറത്തായി. അവസാന ഓവറില്‍ 1  വിക്കറ്റ് കയ്യിലിരിക്കെ എട്ട് റണ്‍സ് ആണ് ബംഗ്ലാദേശിന് ജയിക്കാനായി വേണ്ടിയിരുന്നത്. എന്നാല്‍ വിജയ ലക്ഷ്യം തൊടാന്‍ വാലറ്റത്തിനായില്ല. നാല് വിക്കറ്റ് വീഴ്ത്തി ഹെയ്‌ലി മാത്യൂസും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി എഫി ഫ്‌ളെച്ചറും സ്റ്റെഫാനി ടെയ്‌ലറുമാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. 

നേരത്തെ ടോസ് നേടി വെസ്റ്റ് ഇന്‍ഡീസിനെ ബാറ്റിങ്ങിന് അയച്ച ബംഗ്ലാദേശിന്റെ തീരുമാനം ശരിവെക്കുന്നതായിരുന്നു ബൗളര്‍മാരുടെ പ്രകടനം. 53 റണ്‍സ് എടുത്ത ഷെമെയ്‌നിന് മാത്രമാണ് വിന്‍ഡിസ് നിരയില്‍ പിടിച്ചുനില്‍ക്കാനായത്. നാല് ബാറ്റേഴ്‌സാണ് വിന്‍ഡിസ് നിരയില്‍ രണ്ടക്കം കടന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT