'സമ്മര്‍ദമില്ലാത്ത കോഹ്‌ലിയെ കൂടുതല്‍ സൂക്ഷിക്കണം'; എതിരാളികള്‍ക്ക് മാക്‌സ്‌വെല്ലിന്റെ മുന്നറിയിപ്പ്‌

ഐപിഎല്‍ സീസണ്‍ മുന്‍പിലെത്തി നില്‍ക്കെയാണ് മറ്റ് ഫ്രാഞ്ചൈസികള്‍ക്ക് മാക്‌സ്‌വെല്ലിന്റെ മുന്നറിയിപ്പ്
വിരാട് കോഹ്‌ലി, മാക്‌സ്‌വെല്‍/ഫോട്ടോ: ഐപില്‍, ട്വിറ്റര്‍
വിരാട് കോഹ്‌ലി, മാക്‌സ്‌വെല്‍/ഫോട്ടോ: ഐപില്‍, ട്വിറ്റര്‍

മുംബൈ: ക്യാപ്റ്റന്‍സിയുടെ അമിതഭാരമില്ലാതെ എത്തുന്ന വിരാട് കോഹ് ലി കൂടുതല്‍ അപകടകാരിയായിരിക്കുമെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം മാക്‌സ്‌വെല്‍. ഐപിഎല്‍ സീസണ്‍ മുന്‍പിലെത്തി നില്‍ക്കെയാണ് മറ്റ് ഫ്രാഞ്ചൈസികള്‍ക്ക് മാക്‌സ്‌വെല്ലിന്റെ മുന്നറിയിപ്പ്. 

ഇനിയുള്ള സീസണുകളില്‍ സമ്മര്‍ദമില്ലാതെ കളിക്കാന്‍ കോഹ് ലിക്കാവും. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറി കഴിഞ്ഞതായി കോഹ് ലിക്ക് ബോധ്യമുണ്ട്. ക്യാപ്റ്റന്‍സി അദ്ദേഹത്തിന് വലിയ ഭാരമായിരുന്നു എന്നാണ് തോന്നുന്നത്. സമ്മര്‍ദമില്ലാത്ത കോഹ് ലി എന്നത് എതിരാളികള്‍ക്ക് ഭീഷണിയാവുന്ന വാര്‍ത്തയാണെന്നും മാക്‌സ്‌വെല്‍ പറയുന്നു. 

ശക്തനായ എതിരാളിയാണ് കോഹ്‌ലി

 കോഹ് ലിക്ക് എതിരെ കളിക്കുമ്പോഴെല്ലാം ശക്തനായ എതിരാളിയായിട്ടാണ് തോന്നിയിട്ടുള്ളത്. എപ്പോഴും കളിയില്‍ സ്വാധീനം ചെലുത്താന്‍ കോഹ്‌ലി ശ്രമിച്ചുകൊണ്ടിരിക്കും. കോഹ് ലിക്കൊപ്പം കളിക്കുമ്പോള്‍ ക്രിക്കറ്റിനെ കുറിച്ച് ഏറെ നേരം സംസാരിക്കാന്‍ സാധിക്കുമെന്നും ബാംഗ്ലൂര്‍ താരം പറഞ്ഞു.

2021 ഐപിഎല്ലോടെ കോഹ് ലി ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറുകയായിരുന്നു. ഡുപ്ലസിസിനെയാണ് പുതിയ ക്യാപ്റ്റനായി ബാംഗ്ലൂര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഫോം വീണ്ടെടുത്ത കോഹ് ലിയെ സീസണില്‍ കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com