ക്രെയ്ഗ് ബ്രാത്‌വെയ്റ്റ്/ ട്വിറ്റർ 
Sports

ബ്രാത്‌വെയ്റ്റ് നയിക്കും;  ഹോള്‍ഡര്‍ ഇല്ല; ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര; പ്രാഥമിക സംഘത്തെ പ്രഖ്യാപിച്ച് വിന്‍ഡീസ്

രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ടെസ്റ്റിലുള്ളത്. ഇരു ടീമുകളുടേയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ 2023-25 പോരാട്ടത്തിനും ഈ പരമ്പരയോടെ തുടക്കമാകും

Author : സമകാലിക മലയാളം ഡെസ്ക്

ആന്റിഗ്വ: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പ്രാഥമിക സംഘത്തെ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ്. പരമ്പരയ്ക്ക് മുന്നോടിയായുള്ള ക്യാമ്പിലേക്ക് 18 അംഗ സംഘത്തെയാണ് വിന്‍ഡീസ് തിരഞ്ഞെടുത്തത്. ടെസ്റ്റ് സെപ്ഷലിസ്റ്റും ഓപ്പണറുമായ ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് ക്യാപ്റ്റനായി തുടരും. 

ആന്റിഗ്വയിലും ഡൊമിനിക്കയിലുമായാണ് ക്യാമ്പുകള്‍. നിലവില്‍ ലോകകപ്പ് യോഗ്യതാ പോരാട്ടം കളിക്കുന്നുണ്ട്. ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കപ്പെടുമെന്നു പ്രതീക്ഷക്കപ്പെട്ടിരുന്ന മുതിര്‍ന്ന താരങ്ങളായ ജെയ്‌സന്‍ ഹോള്‍ഡര്‍, അല്‍സാരി ജോസഫ്, കെയ്ല്‍ മേയേഴ്‌സ് എന്നിവര്‍ ടീമിലില്ല. കെവം ഹോഡ്ജ്, അലിക്ക് ആഥന്‍സ്, ജയര്‍ മാക്ക്അല്ലിസ്റ്റര്‍ എന്നിവരാണ് പുതുമുഖങ്ങള്‍. 

രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ടെസ്റ്റിലുള്ളത്. ഇരു ടീമുകളുടേയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ 2023-25 പോരാട്ടത്തിനും ഈ പരമ്പരയോടെ തുടക്കമാകും. ഒന്നാം ടെസ്റ്റ് ജൂലൈ 12 മുതല്‍ ഡൊമിനിക്കയിലാണ്. രണ്ടാം പോരാട്ടം ജൂലൈ 20 മുതല്‍ ട്രിനിഡാഡിലെ ക്വീന്‍സ് പാര്‍ക് ഓവലിലും നടക്കും. 

ടെസ്റ്റ് മത്സരങ്ങള്‍ക്ക് ശേഷം ഏകദിന, ടി20 പരമ്പരകളും ഇന്ത്യ കളിക്കും. ഈ രണ്ട് പരമ്പരകള്‍ക്കുള്ള ടീമിനെ പിന്നീട് പ്രഖ്യാപിക്കും. ജൂലൈ 27 മുതലാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര. അഞ്ച് മത്സരങ്ങളാണ് ടി20 പരമ്പരയില്‍. ഓഗസ്റ്റ് മൂന്ന് മുതലാണ് പരമ്പര. 

വിന്‍ഡീസ് ടീം: ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് (ക്യാപ്റ്റന്‍) കെവം ഹോഡ്ജ്, അലിക്ക് ആഥന്‍സ്, ജയര്‍ മാക്ക്അല്ലിസ്റ്റര്‍, ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡ്, എന്‍കും ബോണര്‍, ടാഗ്‌നരെയ്ന്‍ ചന്ദര്‍പോള്‍, റഖീം കോണ്‍വാള്‍, ജോഷ്വ ഡാ സില്‍വ, ഷാനോന്‍ ഗബ്രിയേല്‍, അകീം ജോര്‍ദാന്‍, കിര്‍ക് മക്കെന്‍സി, മാര്‍ക്വിനോ മിന്‍ഡ്‌ലി, ആന്‍ഡേഴ്‌സന്‍ ഫിലിപ്പ്, റായ്‌മോണ്‍ റീഫര്‍, കെമര്‍ റോച്ച്, ജയ്ഡന്‍ സീല്‍സ്, ജോമല്‍ വാറിക്കന്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT