ഷാനോന്‍ ഗബ്രിയേല്‍ എക്സ്
Sports

വിന്‍ഡീസ് പേസര്‍ ഷാനോന്‍ ഗബ്രിയേല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു

വിന്‍ഡീസിനായി 86 മത്സരങ്ങള്‍ കളിച്ചു

സമകാലിക മലയാളം ഡെസ്ക്

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസ് ഫാസ്റ്റ് ബൗളര്‍ ഷാനോന്‍ ഗബ്രിയേല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. 12 വര്‍ഷം നീണ്ട കരിയറിനാണ് താരം വിരാമമിട്ടത്.

വിന്‍ഡീസിനായി പ്രധാനമായും ടെസ്റ്റ് മത്സരങ്ങളിലാണ് ഷാനോന്‍ പന്തെറിഞ്ഞത്. വിന്‍ഡീസിനായി ടെസ്റ്റ്, ഏകദിന, ടി20 പോരാട്ടങ്ങളിലായി 86 മത്സരങ്ങള്‍ ദേശീയ ടീമിനായി താരം കളിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

59 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നു 166 വിക്കറ്റുകള്‍. 62 റണ്‍സ് വഴങ്ങി 8 വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഏകദിനത്തില്‍ 25 മത്സരങ്ങളില്‍ നിന്നു 33 വിക്കറ്റുകള്‍. 17 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മികച്ച പ്രകടനം.

ടി20 2 മത്സരങ്ങള്‍ മാത്രമാണ് താരം വിന്‍ഡീസ് ജേഴ്‌സിയില്‍ കളിച്ചത്. 3 വിക്കറ്റുകള്‍ നേടി. 44 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തിയതാണ് 36കാരന്റെ മികച്ച പ്രകടനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT