വിന്‍ഡീസില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീം 
Sports

ഗില്ലിന് പകരം ഓപ്പണര്‍ ജയ്‌സ്വാളോ?; പുതിയ പരീക്ഷണങ്ങളുമായി ഇന്ത്യന്‍ യുവനിര വീന്‍ഡീസില്‍

19 മത്സരങ്ങളുടെമാത്രം അനുഭവമുള്ള മുഹമ്മദ് സിറാജാണ് പേസ് നിരയെ നയിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

റൊസോ: ഇന്ത്യ- വെസ്റ്റ്ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. രണ്ട് മത്സരമാണ് പരമ്പരയില്‍. മൂന്ന് ഏകദിനവും അഞ്ച് ട്വന്റി20യുമുണ്ട്. യുവതാരങ്ങളുമായാണ് ഇത്തവണത്തെ ഇന്ത്യടെ വിന്‍ഡീസ് പര്യടനമെന്നതാണ് ഏറെ ശ്രദ്ധേയം.

21കാരനായ യശസ്വി ജയ്‌സ്വാളായിരിക്കും രോഹിതിനൊപ്പം ഓപ്പണ്‍ ചെയ്യാന്‍ സാധ്യത. ശുഭ്മാന്‍ ഗില്‍ രണ്ടാമനായി ക്രീസിലെത്തും. ചേതേശ്വര്‍ ശര്‍മയ്ക്ക് പകരമാണ് ജയ്‌സ്വാള്‍ ടീമില്‍ ഇടംപിടിച്ചത്. ഇഷാന്‍ കിഷനായിരിക്കും വിക്കറ്റ് കീപ്പര്‍.

19 മത്സരങ്ങളുടെമാത്രം അനുഭവമുള്ള മുഹമ്മദ് സിറാജാണ് പേസ് നിരയെ നയിക്കുന്നത്. വിന്‍ഡീസില്‍ ഇതിനുമുമ്പ് ഇങ്ങനെയൊരു പരീക്ഷണം ഇന്ത്യ നടത്തിയിട്ടില്ല. പരിചയസമ്പത്തില്ലായ്മയ്ക്കൊപ്പം പ്രധാനകളിക്കാരുടെ പരിക്കും തിരിച്ചടിയാണ്. ഇന്ത്യയുടെ സ്പിന്‍ സഖ്യം പരിചയസമ്പത്തുള്ളതാണ്. ആര്‍ അശ്വിനും, രവീന്ദ്ര ജഡേജയും നയിക്കുന്നു. എന്നാല്‍, വിന്‍ഡീസിലെ പിച്ച് സ്പിന്നര്‍മാര്‍മാരെ എത്രമാത്രം തുണയ്ക്കുമെന്നത് കണ്ടറിയണം. 

പുതിയ ബൗളിങ് നിര വിജയിച്ചാല്‍ വരാനിരിക്കുന്ന ഓസ്ട്രേലിയന്‍, ദക്ഷിണാഫ്രിക്കന്‍ പര്യടനങ്ങള്‍ക്ക് ഇന്ത്യക്ക് ആത്മവിശ്വാസത്തോടെ ഒരുങ്ങാനാകും. 

രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, അജിന്‍ക്യ രഹാനെ, ഇഷാന്‍ കിഷന്‍,രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ശാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, ജയദേവ് ഉനദ്ഘട്ട് എന്നിവരായിരിക്കും പ്ലേ ഇലവനില്‍ സ്ഥാനം പിടിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT