സഹ താരത്തിനൊപ്പം വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ഷമർ ജോസഫ് (West Indies vs Australia) X
Sports

കിങ്സ്റ്റണില്‍ വിന്‍ഡീസ് പേസ് വിളയാട്ടം; ഓസീസ് 225ന് ഓള്‍ ഔട്ട്!

ഷമര്‍ ജോസഫിന് 4 വിക്കറ്റുകള്‍, 3 വിക്കറ്റുകള്‍ സ്വന്തമാക്കി ജയ്ഡന്‍ സീല്‍സും ജസ്റ്റിന്‍ ഗ്രീവ്‌സും

സമകാലിക മലയാളം ഡെസ്ക്

കിങ്‌സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസ് പേസര്‍മാര്‍ക്കു മുന്നില്‍ ഉത്തരംമുട്ടി ഓസ്‌ട്രേലിയന്‍ ബാറ്റിങ്. വിന്‍ഡീസിനെതിരായ മൂന്നാമത്തേയും അവസാനത്തേയും ടെസ്റ്റില്‍ ഓസ്‌ട്രേലിയ 225 റണ്‍സില്‍ പുറത്ത്. 4 വിക്കറ്റുകള്‍ വീഴ്ത്തിയ ഷമര്‍ ജോസഫ്, മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ജയ്ഡന്‍ സീല്‍സ്, ജസ്റ്റിന്‍ ഗ്രീവ്‌സ് എന്നിവരുടെ ബൗളിങാണ് ഓസീസിനെ തകര്‍ത്തത്.

ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ വിന്‍ഡീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സെന്ന നിലയില്‍. 3 റണ്‍സെടുത്ത് അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന യുവ ഓപ്പണര്‍ കെവന്‍ ആന്‍ഡേഴ്‌സനാണ് പുറത്തായത്. 8 റണ്‍സുമായി ബ്രണ്ടന്‍ കിങും 3 റണ്‍സുമായി ക്യാപ്റ്റന്‍ റോസ്റ്റന്‍ ചെയ്‌സുമാണ് ക്രീസില്‍.

മുന്‍ ക്യാപ്റ്റനും പരിചയ സമ്പന്നനായ ഓപ്പണറുമായി ക്രെയ്ഗ് ബ്രാത്‌വെയ്റ്റിനെ ഒഴിവാക്കിയാണ് വിന്‍ഡീസ് പുതിയ ഓപ്പണറെ പരീക്ഷിച്ചത്. യുവ താരത്തെ മിച്ചല്‍ സ്റ്റാര്‍ക്ക് ക്ലീന്‍ ബൗള്‍ഡാക്കി.

48 റണ്‍സെടുത്ത സ്റ്റീവ് സ്മിത്താണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. കാമറോണ്‍ ഗ്രീന്‍ 46 റണ്‍സ് കണ്ടെത്തി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (24), ഓപ്പണര്‍ ഉസ്മാന്‍ ഖവാജ (92 പന്തില്‍ 23), അലക്‌സ് കാരി (21), ട്രാവിസ് ഹെഡ് (53 പന്തില്‍ 20) എന്നിവരാണ് പൊരുതി നിന്നത്.

West Indies vs Australia: The West Indies put up a spirited performance in the first pink-ball Test in Jamaica as they bundled out Australia in the final session of Day 1. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

'അന്യായ ലെവൽ പോസ്റ്റേഴ്സ് മാത്രമല്ല, പെർഫോമൻസ് കാഴ്ച വെക്കാനും അറിയാം; ഈ മുഖമൊന്ന് നോക്കി വച്ചോളൂ'

പണിക്കിടെ 'കിളി പോയ' അവസ്ഥ ഉണ്ടാകാറുണ്ടോ? മസ്തിഷ്കം ഇടയ്ക്കൊന്ന് മയങ്ങാൻ പോകും, എന്താണ് മൈക്രോ സ്ലീപ്

'സൗന്ദര്യം ഉള്ളതിന്റെ അഹങ്കാരം, ഞാന്‍ സ്പിരിറ്റെടുത്ത് ഒഴിച്ചു കഴിഞ്ഞാല്‍ കാര്യം തീരില്ലേ'; ദ്രോഹിച്ചവര്‍ അടുത്തറിയുന്നവരെന്ന് ഇന്ദുലേഖ

ഇത്രയും മൂല്യമുള്ള വസ്തുക്കൾ ബാഗിലുണ്ടോ?, കസ്റ്റംസിനെ വിവരമറിയിക്കണം; മുന്നറിയിപ്പുമായി ഒമാൻ അധികൃതർ

SCROLL FOR NEXT