നിക്കോളാസ് പൂരന്‍ എക്സ്
Sports

പൂരന്‍ വെടിക്കെട്ടില്‍ വിയര്‍ത്ത് പ്രോട്ടീസ്; അനായാസം വിന്‍ഡീസ്

ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിന് ജയം

Author : സമകാലിക മലയാളം ഡെസ്ക്

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിനു തകര്‍പ്പന്‍ ജയം. ഏഴ് വിക്കറ്റിനാണ് വിന്‍ഡീസിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 7 വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. വിന്‍ഡീസ് 17.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്താണ് ജയം പിടിച്ചത്.

വെറും 26 പന്തില്‍ 65 റണ്‍സ് അടിച്ചുകൂട്ടിയ നിക്കോളാസ് പൂരന്റെ ബാറ്റിങാണ് വിന്‍ഡീസ് ജയം അനായാസമാക്കിയത്. ഏഴ് സിക്‌സും രണ്ട് ഫോറും സഹിതമാണ് ഇന്നിങ്‌സ്. പൂരന്‍ പുറത്താകാതെ നിന്നു.

വിന്‍ഡീസ് നിരയില്‍ ഷായ് ഹോപും അര്‍ധ സെഞ്ച്വറി നേടി. 36 പന്തില്‍ 51 റണ്‍സാണ് താരം നേടിയത്. മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതമാണ് ഹോപിന്റെ അര്‍ധ സെഞ്ച്വറി. ഓപ്പണര്‍ അലിക്ക് അതനാസും മികവ് പുലര്‍ത്തി. താരം മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതം 40 റണ്‍സെടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നേരത്തെ 42 പന്തില്‍ മൂന്ന് സിക്‌സും എട്ട് ഫോറും സഹിതം 76 റണ്‍സ് എടുത്ത ട്രിസ്റ്റന്‍ സ്റ്റബ്‌സിന്റെ ബാറ്റിങാണ് പ്രോട്ടീസിനു പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. 32 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും സഹിതം 44 റണ്‍സെടുത്ത പാട്രിക്ക് ക്രുഗറാണ് മികവ് പുലര്‍ത്തിയ മറ്റൊരു താരം. മറ്റൊരാള്‍ക്കും കാര്യമായി തിളങ്ങാന്‍ സാധിച്ചില്ല.

വിന്‍ഡീസിനായി മാത്യു ഫോര്‍ഡ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഷമര്‍ ജോസഫ് രണ്ട് വിക്കറ്റെടുത്തു. അകീല്‍ ഹുസൈന്‍, റൊമാരിയോ ഷെഫേര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'