asia cup 
Sports

ഏഷ്യകപ്പില്‍ നിന്ന് പിന്മാറിയാല്‍ പാകിസ്ഥാനെ കാത്തിരിക്കുന്നത് നഷ്ട കണക്കുകള്‍, എസിസി വിഹിതം ഉള്‍പ്പെടെ നഷ്ടപ്പെടും

ഇന്ത്യ-പാകിസ്ഥാന്‍ മത്സരം കൂടുതല്‍ വരുമാനം നേടിക്കൊടുക്കുന്ന മത്സരമാണ്.

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഏഷ്യകപ്പില്‍ നിന്ന് പിന്മാറുമെന്ന ഭീഷണി മുഴക്കിയിരിക്കുകയാണ് പാക് ക്രിക്കറ്റ് ടീം. മത്സരങ്ങള്‍ ബഹിഷ്‌ക്കരിച്ചാല്‍ പാകിസ്ഥാന് വന്‍ നഷ്ടങ്ങളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ടെസ്റ്റ് കളിക്കുന്ന അഞ്ച് രാജ്യങ്ങളായ ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നി ടീമുകളാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ വാര്‍ഷിക വരുമാനത്തിന്റെ 75 ശതമാനത്തില്‍ 15 ശതമാനം വീതം നേടുന്നത്. ബാക്കി 25 ശതമാനം അസോസിയേറ്റ് രാജ്യങ്ങള്‍ പങ്കിടുന്നു. മത്സരങ്ങള്‍ ബഹിഷ്‌ക്കരിച്ചാല്‍ 12 മുതല്‍ 16 മില്ല്യണ്‍ യുഎസ് ഡോളര്‍ വരെ പിസിബിക്ക് വരുമാന നഷ്ടമുണ്ടാകും. വരുമാനത്തില്‍ പ്രക്ഷേപണ ഇടപാടുകളില്‍ വിവിധ സ്‌പോണ്‍സര്‍ഷിപ്പുകള്‍, ടിക്കറ്റ് എന്നിവയില്‍ നിന്നുള്ള വിഹിതം ഉള്‍പ്പെടുന്നു.

ഈ ഏഷ്യാ കപ്പില്‍ നിന്ന് മാത്രം, പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രതീക്ഷിക്കുന്ന വരുമാനം 12 മുതല്‍ 16 മില്ല്യണ്‍ യുഎസ് ഡോളര്‍ വരെയാണ്, സോണി പിക്‌ചേഴ്‌സ് നെറ്റ്വര്‍ക്ക് ഇന്ത്യ (എസ്പിഎന്‍ഐ) എസിസിയുമായി എട്ട് വര്‍ഷത്തെ (2024-2031) 170 മില്യണ്‍ യുഎസ് ഡോളറിനാണ് കരാര്‍ ഒപ്പിട്ടത്.ടൂര്‍ണമെന്റില്‍ നിന്ന് പിസിബി പിന്മാറാന്‍ തീരുമാനിച്ചാല്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പാകിസ്ഥാന്‍ ഒറ്റപ്പെടും.

പ്രധാനപ്പെട്ട മത്സരങ്ങള്‍ കളിക്കാതെ പാകിസ്ഥാന് 15 ശതമാനം വാര്‍ഷിക വിഹിതം വാങ്ങുന്നതിനെ മറ്റ് ഡയറക്ടര്‍മാര്‍ എതിര്‍ത്തേക്കാം. ഇന്ത്യ-പാകിസ്ഥാന്‍ മത്സരം കൂടുതല്‍ വരുമാനം നേടിക്കൊടുക്കുന്ന മത്സരമാണ്. പാകിസ്ഥാന്‍ പിന്‍വാങ്ങിയാല്‍ മാര്‍ക്വീ മത്സരത്തിനുള്ള പരസ്യ സ്ലോട്ടുകള്‍ എപ്പോഴും പ്രീമിയത്തില്‍ വില്‍ക്കുന്ന പ്രക്ഷേപകര്‍ക്ക് വലിയ നഷ്ടമായിരിക്കും. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ (എസിസി) തലവനെന്ന നിലയില്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) അധ്യക്ഷന്‍ കൂടിയായ മുഹ്‌സിന്‍ നഖ്വിയെ ഇതെല്ലാം ബാധിക്കും.

What will happen if Pakistan pulls out of Asia Cup? It won't receive 15% share from ACC's revenue .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരും ഗവര്‍ണറും ധാരണയായി; സിസ തോമസിന് നിയമനം; സജി ഗോപിനാഥ് ഡിജിറ്റല്‍ സര്‍വകലാശാല വിസി

വയോധികയെ വീടിനുള്ളില്‍ കെട്ടിയിട്ട് ഒന്നരപ്പവനും പണവും കവര്‍ന്നു; പ്രതികള്‍ക്കായി അന്വേഷണം

ബോണ്ടി ബീച്ചില്‍ വെടിവെപ്പ് നടത്തിയ സാജിദ് അക്രം ഹൈദരാബാദ് സ്വദേശി; ഓസ്ട്രേലിയയില്‍ എത്തിയത് വിദ്യാര്‍ഥി വിസയില്‍

ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് ലാഭ വാഗ്ദാനം; 76.35 ലക്ഷം തട്ടി, പ്രതി പിടിയില്‍

കടുവ ജനവാസമേഖലയില്‍ തുടരുന്നു; മയക്കുവെടി വയ്ക്കാന്‍ ഉത്തരവ്; നാളെയും വിദ്യാലയങ്ങള്‍ക്ക് അവധി

SCROLL FOR NEXT