ഫോട്ടോ: ട്വിറ്റർ 
Sports

'സെഞ്ചുറി നേടിയാലും ഇല്ലെങ്കിലും നിങ്ങളാണ് എന്റെ ഹീറോ'; കോഹ് ലിയോട് പാക് ആരാധകന്‍

71ാം സെഞ്ചുറിക്കായുള്ള വിരാട് കോഹ് ലിയുടേയും ആരാധകരുടേയും കാത്തിരിപ്പ് നീളുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

കറാച്ചി: 71ാം സെഞ്ചുറിക്കായുള്ള വിരാട് കോഹ് ലിയുടേയും ആരാധകരുടേയും കാത്തിരിപ്പ് നീളുകയാണ്. ബെംഗളൂരുവിലും കോഹ് ലിക്ക് കാലിടറിയപ്പോള്‍ കറാച്ചിയില്‍ നിന്ന് ഹൃദയം തൊടുന്ന സന്ദേശവുമായി എത്തുകയാണ് പാക് ആരാധകര്‍. 

ഓസ്‌ട്രേലിയ-പാകിസ്ഥാന്‍ ടെസ്റ്റ് നടക്കുന്ന കറാച്ചി സ്റ്റേഡിയത്തിലെ ഗ്യാലറിയിലാണ് കോഹ് ലിക്ക് വേണ്ടിയുള്ള പോസ്റ്റര്‍ ഉയര്‍ന്നത്. അതില്‍ പാക് ആരാധകന്‍ കുറിച്ചത് ഇങ്ങനെ, പ്രിയപ്പെട്ട വിരാട്, സെഞ്ചുറി നേടിയാലും ഇല്ലെങ്കിലും, നിങ്ങളായിരിക്കും എന്നും എന്റെ ഹീറോ...

പാക് മാധ്യമപ്രവര്‍ത്തകനായ സജ് സാദിഖ് പാക് ആരാധകന്റെ ചിത്രം പങ്കുവെച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഇത് വൈറലായി മാറി. ഇത് ആദ്യമായല്ല കോഹ് ലിയോടുള്ള ഇഷ്ടം പാക് ആരാധകര്‍ പ്രകടിപ്പിക്കുന്നത്. റാവല്‍പിണ്ടിയില്‍ നടന്ന ആദ്യ ടെസ്റ്റിന് ഇടയില്‍ വന്ന ഒരു പാക് ആരാധകന്റെ ബാനറില്‍ കുറിച്ചിരുന്നത് ഇങ്ങനെ, നിങ്ങളുടെ 71ാം സെഞ്ചുറി പാക് മണ്ണില്‍ വെച്ച് നേടുന്നത് കാണാന്‍ ആഗ്രഹിക്കുന്നു...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വേണാട് എക്‌സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; എറണാകുളം-കോട്ടയം-കൊല്ലം റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു

സ്ത്രീക്ക് നേരെ നഗ്നതാ പ്രദര്‍ശനം; കാളവണ്ടി സംഘത്തിലെ സന്യാസി പിടിയില്‍

സുപ്രീംകോടതിയിലേക്ക് മൂന്നു ജഡ്ജിമാര്‍ കൂടി; കൊളീജിയം ശുപാര്‍ശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

രജനിയ്ക്ക് വില്ലനായി സൂരാജ്; മാസ് ലുക്കില്‍ മോഹന്‍ലാലും, 'ജയിലര്‍ 2' ട്രെയിലര്‍

ഗീതു ഇത്രയും വെറുപ്പ് അർഹിക്കുന്നില്ല, അവളെ ഓർത്ത് ഡബ്ല്യുസിസി അഭിമാനിക്കുന്നു: സം​ഗീത ജനചന്ദ്രൻ