ഫോട്ടോ: ട്വിറ്റർ 
Sports

2 വര്‍ഷമായി ഏകദിനം കളിച്ചിട്ടില്ല! ബട്‌ലറെ വിറപ്പിച്ച പേസ്; ലോകകപ്പ് ടീമില്‍ ഇടം നല്‍കി ഇംഗ്ലണ്ട്; ആരാണ് ഗസ് അറ്റ്കിന്‍സന്‍ ?

25കാരന്‍ പേസ് ബൗളര്‍ ഗസ് അറ്റ്കിന്‍സന്‍ മാത്രമാണ് ടീമില്‍ ഇടം കണ്ട ഏക പുതുമുഖം. 15 അംഗ ടീമിനെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പ് നിലനിര്‍ത്താനൊരുങ്ങുന്ന ഇംഗ്ലണ്ട് പ്രാഥമിക ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ടീമില്‍ ഇടം കണ്ടത് ഒരേയൊരു പുതുമുഖം. ഗസ് അറ്റ്കിന്‍സന്‍ ആരാണെന്നു തിരയുകയാണ് ഇപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍. 

25കാരന്‍ പേസ് ബൗളര്‍ ഗസ് അറ്റ്കിന്‍സന്‍ മാത്രമാണ് ടീമില്‍ ഇടം കണ്ട ഏക പുതുമുഖം. 15 അംഗ ടീമിനെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചത്. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായാണ് ടീം പ്രഖ്യാപനം. ഫലത്തില്‍ ഈ 15 അംഗ സംഘമായിരിക്കും ലോകകപ്പിനായും നിലവിലെ ചാമ്പ്യന്‍മാര്‍ക്കായി അണിനിരക്കുന്നത്. 

കൗണ്ടി ഏകദിന ചാമ്പ്യന്‍ഷിപ്പിലെ മിന്നും ബൗളിങാണ് ഇതുവരെ ഇംഗ്ലണ്ട് ജേഴ്‌സി അണിയാത്ത  ഗസ് അറ്റ്കിന്‍സനെ ലോകകപ്പ് ടീമിലേക്ക് എത്തിച്ചത്. ദി ഹണ്ട്രഡ് പോരാട്ടത്തിലും താരം മിന്നും ഫോമിലാണ് പന്തെറിയുന്നത്. കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് ഏകദിന ക്യാപ്റ്റന്‍ ജോസ് ബട്‌ലറെ വിറപ്പിക്കാന്‍ താരത്തിനു സാധിച്ചിരുന്നു. പിന്നാലെയാണ് ദേശീയ ടീമിലേക്കുള്ള കന്നി വരവ്. 

അറ്റ്കിന്‍സന്‍ ഇതുവരെയായ 14 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. രണ്ട് ലിസ്റ്റ് എ പോരാട്ടവും 41 ടി20 മത്സരങ്ങളും കളിച്ചു. 

കഴിഞ്ഞ രണ്ട് വര്‍ഷമായി 50 ഓവര്‍ ഫോര്‍മാറ്റില്‍ കളിക്കാത്ത താരം കൂടിയാണ് അറ്റ്കിന്‍സന്‍ എന്നതാണ് മറ്റൊരു കൗതുകം. ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ ആയുധമാകും താരമെന്നു പ്രതീക്ഷിക്കുന്നതായി ദേശീയ സെലക്ടര്‍ ലൂക് റൈറ്റ് പ്രതികരിച്ചു. ഇംഗ്ലീഷ് ടീമിനു മുതല്‍ക്കൂട്ടാകുമെന്നു കണ്ടാണ് താരത്തിനു അവസരം നല്‍കുന്നതെന്നു ലൂക് റൈറ്റ് വിശദീകരിക്കുന്നു. 

നിരന്തരം പരിക്കുകള്‍ വേട്ടായാടുന്ന ജോഫ്ര ആര്‍ച്ചറുടെ അഭാവത്തില്‍ അറ്റ്കിന്‍സന്‍ നിര്‍ണായക റോളിലെത്തുമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ആര്‍ച്ചര്‍ക്കൊപ്പം ഹാരി ബ്രൂകിനെ ടീമിലേക്ക് ഉള്‍പ്പെടുത്തതെ പോയതും ശ്രദ്ധേയമായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT