ഫോട്ടോ: ട്വിറ്റർ 
Sports

ആരാണ് കോഹ്‌ലിയുടെ കൂടെ? ടീമിനൊപ്പം പരിശീലനം നടത്തുന്ന വ്യക്തിയെ ചൂണ്ടി ആരാധകര്‍

വിരാട് കോഹ് ലി, പൂജാര എന്നിവര്‍ക്കൊപ്പം ഓടുന്നത് ആരാണ് എന്ന ചോദ്യമാണ് ആരാധകരില്‍ നിന്ന് വന്നത്

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ്, ഏകദിന പരമ്പരക്കായി ഇംഗ്ലണ്ടിലെത്തിയതിന് പിന്നാലെ ഗ്രൗണ്ടിലിറങ്ങി ഇന്ത്യന്‍ സംഘം. എന്നാല്‍ ഇവിടെ കളിക്കാര്‍ക്കൊപ്പം പ്രത്യക്ഷപ്പെട്ട വ്യക്തി ആര് എന്ന് തിരയുകയാണ് ആരാധകര്‍. 

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലണ്ടനില്‍ പരിശീലനം ആരംഭിച്ചതിന്റെ ഫോട്ടോ ബിസിസിഐ പങ്കുവെച്ചിരുന്നു. ഇതില്‍ വിരാട് കോഹ് ലി, പൂജാര എന്നിവര്‍ക്കൊപ്പം ഓടുന്നത് ആരാണ് എന്ന ചോദ്യമാണ് ആരാധകരില്‍ നിന്ന് വന്നത്. ഇഷാന്‍ കിഷനോട് രൂപസാദൃശ്യമുള്ളതും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. 

സോഹം ദേശായി ആണ് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ തിരഞ്ഞ ആ വ്യക്തി. ഇന്ത്യയുടെ സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷനിങ് കോച്ച് ആണ് അദ്ദേഹം. ശങ്കര്‍ ബസുവില്‍ നിന്ന് സോഹം ദേശായി ചുമതലയേറ്റിരുന്നു. 

മത്സരത്തിലേക്ക് വരുമ്പോള്‍ കഴിഞ്ഞ വര്‍ഷം കോവിഡ് ഭീഷണികള്‍ക്കിടയില്‍ നടക്കാതെ പോയ പരമ്പരയിലെ അഞ്ചാം ടെസ്റ്റ് കളിക്കാനാണ് ഇന്ത്യ എത്തിയിരിക്കുന്നത്. പരമ്പരയില്‍ 2-1ന് മുന്‍പിലാണ് ഇന്ത്യ. എന്നാല്‍ അന്ന് നേരിട്ട ഇംഗ്ലണ്ട് അല്ല ഇപ്പോള്‍. ക്യാപ്റ്റനായി ബെന്‍ സ്റ്റോക്ക്‌സും മുഖ്യ പരിശീലകനായി മക്കല്ലവും വന്ന് കഴിഞ്ഞു. ന്യൂസിലന്‍ഡിനെ രണ്ട് ടെസ്റ്റിലും തോല്‍പ്പിച്ചാണ് സ്റ്റോക്ക്‌സിന്റേയും മക്കല്ലത്തിന്റേയും തുടക്കം തന്നെ. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

പുതിയ മൺചട്ടി വാങ്ങിയോ? എളുപ്പത്തിൽ മയക്കി എടുക്കാം

മുളപ്പിച്ച ധാന്യങ്ങൾ 'പച്ച'യ്ക്ക് കഴിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമാണോ?

ശ്രേയാംസ്‌ കുമാറില്ല, കല്‍പ്പറ്റയില്‍ അനില്‍ കുമാര്‍, ആര്‍ജെഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

'വീട്ടിലേക്ക് ഭാര്യ രണ്ട് ഇൻഡക്ഷൻ അടുപ്പ് വാങ്ങിയിട്ടുണ്ട്, നിങ്ങളും വാങ്ങിച്ചു വച്ചോ ഒരെണ്ണം'; എൽപിജി പ്രതിസന്ധിയെക്കുറിച്ച് അക്ഷയ് കുമാർ

SCROLL FOR NEXT