ഫോട്ടോ: ട്വിറ്റർ 
Sports

കോഹ്‌ലിക്ക് ബ്ലേസര്‍ നല്‍കുമ്പോള്‍ മിതാലിക്ക് എന്തുകൊണ്ടില്ല? ബിസിസിഐക്കെതിരെ ആരാധകര്‍ 

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനോട് ബിസിസിഐ അവഗണന കാണിക്കുന്നതായാണ് ആരാധകരുടെ വിമര്‍ശനം

Author : സമകാലിക മലയാളം ഡെസ്ക്

ഗോള്‍ഡ് കോസ്റ്റ്: ഓസ്‌ട്രേലിയക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യന്‍ വനിതാ ക്യാപ്റ്റന്‍ മിതാലി രാജിന് ബ്ലേസര്‍ നല്‍കാതിരുന്നത് ചോദ്യം ചെയ്ത് ആരാധകര്‍. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റില്‍ ടോസിന് വന്നപ്പോള്‍ മിതാലി രാജ് ക്യാപ്പും ബ്ലേസറും ധരിച്ചിരുന്നില്ല. എന്നാല്‍ ഓസീസ് ക്യാപ്റ്റന്‍ മെഗ് ലാനിങ് ബ്ലേസര്‍ ധരിച്ചിരുന്നു. 

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനോട് ബിസിസിഐ അവഗണന കാണിക്കുന്നതായാണ് ആരാധകരുടെ വിമര്‍ശനം. ഇന്ത്യന്‍ പുരുഷ ടീം ക്യാപ്റ്റന്‍ വിരാട് കോഹ് ലിക്ക് ബ്ലേസറും ക്യാപ്പും നല്‍കുമ്പോള്‍ എന്തുകൊണ്ട് വനിതാ ടീമിനോട് വിവേചനം എന്നാണ് ആരാധകരുടെ ചോദ്യം. 

ഇന്ത്യന്‍ വനിതാ ടീമിന്റെ ആദ്യ പിങ്ക് ബോള്‍ ടെസ്റ്റ് ആണ് ഇത്. അത്രയും പ്രാധാന്യമുള്ള മത്സരമായിട്ട് പോലും ബിസിസിഐ അവഗണന തുടര്‍ന്നതിനെ വിമര്‍ശിച്ചാണ് പ്രതികരണം ഉയരുന്നത്. എന്നാല്‍ ബിസിസിഐ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

കളിയിലേക്ക് വരുമ്പോള്‍ മൂന്നാം ദിനം 136 ഓവറിലേക്ക് കളി എത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 342 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ദീപ്തി ശര്‍മയും പൂജ വസ്ത്രാക്കറുമാണ് ക്രീസില്‍. ടെസ്റ്റിന്റെ രണ്ടാം ദിനം സെഞ്ചുറി നേടിയ സ്മൃതി മന്ദാന പിങ്ക് ബോള്‍ ടെസ്റ്റില്‍ മൂന്നക്കം കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

SCROLL FOR NEXT