ഫോട്ടോ: എഎഫ്പി(ഫയല്‍) 
Sports

എന്തുകൊണ്ട് ഇന്ത്യ പെര്‍ത്തില്‍ പരിശീലനം നടത്തുന്നു? കണ്ടീഷനിങ് കോച്ചിന്റെ വിശദീകരണം

ലോകകപ്പിന് മുന്‍പായി മറ്റ് ടീമുകള്‍ ട്വന്റി20 പരമ്പര കളിക്കുമ്പോള്‍ ഓസ്‌ട്രേലിയയിലേക്ക് പറന്ന് പരിശീലനം ആരംഭിച്ചിരിക്കുകയാണ് ഇന്ത്യ

Author : സമകാലിക മലയാളം ഡെസ്ക്

പെര്‍ത്ത്: ലോകകപ്പിന് മുന്‍പായി മറ്റ് ടീമുകള്‍ ട്വന്റി20 പരമ്പര കളിക്കുമ്പോള്‍ ഓസ്‌ട്രേലിയയിലേക്ക് പറന്ന് പരിശീലനം ആരംഭിച്ചിരിക്കുകയാണ് ഇന്ത്യ. എന്തുകൊണ്ട് പെര്‍ത്തില്‍ എത്തി പരിശീലനം നടത്താം എന്ന തീരുമാനം എടുത്തു എന്നതിനെ കുറിച്ച് വിശദീകരിക്കുകയാണ് ടീമിന്റെ സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷനിങ് കോച്ച് സോഹം ദേശായി. 

ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങളോട് ഇണങ്ങുന്നതിന് വേണ്ട ചില പ്രത്യേക കഴിവുകള്‍ പാകപ്പെടുത്തിയെടുക്കുന്നതിന് വേണ്ടിയാണ് അടുത്ത 8-10 ദിവസത്തെ പെര്‍ത്തിലെ ക്യാംപ് എന്ന് സോഹം ദേശായി പറയുന്നു. വ്യാഴാഴ്ചയാണ് ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ എത്തിയത്. വെള്ളിയാഴ്ച തന്നെ ഇന്ത്യ പരിശീലനത്തിന് ഇറങ്ങുകയും ചെയ്തു. 

ഇനി വരുന്ന 8-10 ദിവസം നിര്‍ണായകമാണ്. ഇത്രയും ദിവസം പരിശീലനത്തിനായി നല്‍കിയ ബിസിസിഐക്കും ടീം മാനേജ്‌മെന്റിനും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഈ ദിവസങ്ങളില്‍ ശാരീരികമായി മെച്ചപ്പെടാനും കഴിവുകള്‍ പാകപ്പെടുത്തിയെടുക്കാനുമാണ് ശ്രദ്ധ, ബിസിസിഐ പങ്കുവെച്ച വീഡിയോയില്‍ സോഹം ദേശായി പറയുന്നു. 

പെര്‍ത്ത് പരിശീലനത്തിനായി തെരഞ്ഞെടുത്തത് ഈ പിച്ചുകളില്‍ കൂടുതല്‍ സമയം ലഭിക്കുന്നതിന് വേണ്ടിയാണ്. അതിനൊപ്പം ഇന്ത്യയില്‍ തന്നെ തുടരെ ഉഭയകക്ഷി പരമ്പര കളിച്ചു വരുന്ന പതിവ് മാറ്റുക എന്നത് കൂടി ലക്ഷ്യം വെക്കുന്നതായും സോഹം ദേശായി പറയുന്നു. 

ഐപിഎല്ലിന് ശേഷം ഇന്ത്യ തുടരെ ഉഭയകക്ഷി പരമ്പരകള്‍ കളിച്ചിരുന്നു. ഈ കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ ട്വന്റി20 മത്സരങ്ങള്‍ കളിച്ച ടീം ഇന്ത്യയാണ്. 31 മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. ഏറ്റവും കൂടുതല്‍ ട്വന്റി20 മത്സരങ്ങള്‍ ഈ കാലയളവില്‍ കളിച്ചതില്‍ രണ്ടാമത് നില്‍ക്കുന്ന വിന്‍ഡിസ് ഇന്ത്യയേക്കാള്‍ 11 മത്സരം കുറവാണ് കളിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം