Jasprit Bumrah x
Sports

'അത് ബുംറയാണ്'...! 'റണ്ണപ്പ്' മാറ്റി... ചീറിപ്പാഞ്ഞ പന്തുകള്‍ (വിഡിയോ)

പതിവ് ശൈലി വിട്ട് ഇന്ത്യന്‍ പ്രീമിയം പേസറുടെ ബൗളിങ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആരാധകരെ അമ്പരപ്പിച്ച് ഇന്ത്യയുടെ പ്രീമിയം പേസര്‍ ജസ്പ്രിത് ബുംറ. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ താരം പതിവ് റണ്ണപ്പ് മാറ്റി മറ്റൊരു ശൈലിയില്‍ റണ്ണപ്പെടുത്തതാണ് ക്രിക്കറ്റ് ലോകത്തെ തന്നെ അമ്പരപ്പിച്ചത്.

ഒന്നാം ദിനത്തില്‍ ബുംറയ്ക്ക് വിക്കറ്റൊന്നും കിട്ടിയില്ല. അതിനിടെ അകാശ് ദീപും അന്‍ഷുല്‍ കാംബോജും ഇന്ത്യയ്ക്കായി തുടരെ വിക്കറ്റുകള്‍ വീഴ്ത്തി. പിന്നാലെ കളി ചായ സമയത്തോടടുത്തിരുന്നു അപ്പോള്‍. ടീ ബ്രേക്കിനു തൊട്ടുമുന്‍പുള്ള ഓവര്‍ ഇതോടെ ബുംറ എറിയാനെത്തി.

ബാറ്റിങ് ക്രീസില്‍ ഈ സമയത്ത് ടോം ബ്ലന്‍ഡലായിരുന്നു. താരത്തിനെതിരെയുള്ള പന്തുകളാണ് ബുംറ വ്യത്യസ്ത റണ്ണപ്പെടുത്ത് എറിഞ്ഞത്. സാധാരണയായി രണ്ട് കൈകള്‍ കൊണ്ടും പന്ത് പിടിച്ചാണ് ബുംറ റണ്ണപ്പ് എടുക്കാറുള്ളത്. എന്നാല്‍ ഇത്തവണ ഒരു കൈയില്‍ പന്ത് പിടിച്ചാണ് ബുംറയുടെ റണ്ണപ്പ്.

മത്സര ശേഷം ഈ അസാധരണ നീക്കം ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായി. ഇതോടെ കളി കഴിഞ്ഞുള്ള ഇടവേളയില്‍ മാധ്യമപ്രവര്‍ത്തകര്‍ ആകാശ് ദീപിനോടാണ് റണ്ണപ്പ് മാറ്റിയതിന്റെ കാര്യം അന്വേഷിച്ചത്.

പരിശീലന സമയത്ത് അദ്ദേഹം ഈ റണ്ണപ്പില്‍ പന്തെറിയുന്നത് കണ്ടിരുന്നു. എന്തെങ്കിലും പദ്ധതി അദ്ദേഹത്തിന്റെ മനസില്‍ തോന്നിയിരിക്കാം. അതുകൊണ്ടായിരിക്കാം ഇത്തരത്തില്‍ പന്തെറിഞ്ഞത്. ജസ്പ്രിത് ബുംറയാണ് അത്. അതിനാല്‍ എന്തെങ്കിലും വ്യക്തമായി ആലോചിച്ചുറപ്പിട്ടു തന്നെയാകും അദ്ദേഹം അതു ചെയ്യുന്നത്- ആകാശ് വ്യക്തമാക്കി.

ടോസ് നേടി ഇന്ത്യ ആദ്യം പന്തെറിയാന്‍ തീരുമാനിക്കുകയായിരുന്നു. കരുതലോടെ തുടങ്ങിയ ന്യൂസിലന്‍ഡ് ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സെന്ന നിലയിലാണ്. മത്സരത്തില്‍ ബുംറ വിക്കറ്റെടുത്തില്ല. അതേസമയം ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത് ആകാശിന്റെ ബൗളിങാണ്. താരം ആദ്യനത്തില്‍ 2 വിക്കറ്റുകളും അടുത്തുടുത്ത് സ്വന്തമാക്കി കിവീസിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.

Jasprit Bumrah's latest change in run-up caught attention on the opening day of the second Test against New Zealand at Hagley Oval in Christchurch

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൊബൈൽ ഫോൺ പാസ്‌കോഡ് നൽകാൻ നിർബന്ധിക്കാനാകുമോ? രാഹുൽ മാങ്കൂട്ടത്തിലിന്റെ ഹർജിയിൽ അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി

ന്യൂസിലൻഡിൽ പഠിക്കാൻ പോകുന്നവർക്ക് സന്തോഷ വാർത്ത; ഇന്ത്യൻ പിഎച്ച്ഡിക്കാർക്ക് നാല് വർഷം വരെ വർക്ക് വിസ, അപേക്ഷകൾ പുതിയ ഓൺലൈൻ പോർട്ടലിലേക്ക്

സിദ്ധാർഥിന്റെ മുഖം മറച്ച് മിമി ചക്രബർത്തി; രജിസ്റ്റർ വിവാഹ ചിത്രങ്ങൾ പങ്കുവച്ച് താരം

ദമ്പതികൾ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ; അടുക്കളയിൽ രക്തം തളംകെട്ടിക്കിടക്കുന്ന നിലയിൽ മൃതദേഹങ്ങൾ

ഉയിര് സിനിമയുടെ പ്രമേയമായ കൊലപാതക കേസ്; പ്രതി മഞ്ജുനാഥിന് ജീവപര്യന്തം തടവും 3 ലക്ഷം രൂപ പിഴയും