സിറാജിന്റെ അപൂര്‍വ 'വിദേശ റെക്കോര്‍ഡിന്' വിരാമം!

തുടരെ രണ്ടാം ടെസ്റ്റിലും സീനിയര്‍ പേസര്‍ക്ക് പ്ലെയിങ് ഇലവനില്‍ സ്ഥാനമില്ല
Mohammed Siraj in playing
Mohammed Sirajx
Updated on: 
1 min read

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിലും പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിക്കാതെ വന്നതോടെ പേസര്‍ മുഹമ്മദ് സിറാജിന്റെ അപൂര്‍വ യാത്രയ്ക്ക് വിരാമം. ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ശേഷം ന്യൂസിലന്‍ഡ് പര്യടനം വരെ സിറാജ് ഇന്ത്യക്കായി ഏല്ലാ വിദേശ ടെസ്റ്റ് പരമ്പരകളും തുടര്‍ച്ചയായി കളിച്ചിട്ടുണ്ട്. ഈ അപൂര്‍വ റെക്കോര്‍ഡിനാണ് വിരാമമായത്.

2020ല്‍ മെല്‍ബണില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് സിറാജ് ടെസ്റ്റില്‍ അരങ്ങേറിയത്. കഴിഞ്ഞ ആറ് വര്‍ഷമായി സിറാജില്ലാതെ ഒരു ടെസ്റ്റ് പരമ്പരയും ഇന്ത്യ വിദേശത്ത് കളിച്ചിട്ടില്ല. എന്നാല്‍ ക്രൈസ്റ്റ്ചര്‍ച്ചിലിലും സിറാജിന് അവസരം ഇല്ലാതെ വന്നതോടെ കരിയറിലാദ്യമായി സിറാജിന് ഒരു വിദേശ പരമ്പര പൂര്‍ണമായും നഷ്ടമായി.

നിലവിലെ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് സൈക്കിളില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ ബൗളര്‍ സിറാജാണ്. 11 മത്സരങ്ങളില്‍ നിന്നു 43 വിക്കറ്റുകളാണ് 32കാരന്‍ വീഴ്ത്തിയത്. ഈ സൈക്കിളില്‍ ടെസ്റ്റില്‍ ഇന്ത്യയുടെ മുന്‍നിര വിക്കറ്റ് വേട്ടക്കാരനും സിറാജ് തന്നെ. എന്നാല്‍ തുടരെ രണ്ട് മത്സരങ്ങളിലും താരത്തിനു അവസരം നല്‍കാഞ്ഞത് വീണ്ടും വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിട്ടുണ്ട്.

Mohammed Siraj in playing
മാറിയും മറിഞ്ഞും ആദ്യ ദിനം; 'ആകാശ് ട്വിസ്റ്റ്'! കിവീസിന് നേരിയ മുന്‍തൂക്കം

വിദേശ പിച്ചുകളിലടക്കം മികച്ച ഫോമില്‍ പന്തെറിയുന്ന സിറാജ് കഴിഞ്ഞ വര്‍ഷം ഓവലില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയ 6 റണ്‍സ് വിജയത്തിന്റെ മുഖ്യശില്‍പിയാണ്. ഏഷ്യന്‍ സാഹചര്യങ്ങളിലും താരം മികച്ച പ്രകടനം പുറത്തെടുക്കാറുണ്ട്. ഏഷ്യന്‍ പിച്ചുകളില്‍ 7 ടെസ്റ്റില്‍ നിന്നു 21.28 ശരാശരിയില്‍ 21 വിക്കറ്റുകള്‍ സിറാജ് വീഴ്ത്തി.

ആദ്യ ടെസ്റ്റില്‍ ജസ്പ്രിത് ബുംറ, പ്രസിദ്ധ് കൃഷ്ണ, അന്‍ഷുല്‍ കാംബോജ്, ആകാശ് ദീപ് എന്നീ നാല് സ്‌പെഷലിസ്റ്റ് പേസര്‍മാരെയാണ് ഇന്ത്യ കളിപ്പിച്ചത്. രണ്ടാം ടെസ്റ്റില്‍ പ്രസിദ്ധ് കൃഷ്ണ മാറി ഗുര്‍നൂര്‍ ബ്രാറിന് ടെസ്റ്റ് അരങ്ങേറ്റത്തിനുള്ള അവസരം നല്‍കാനാണ് മാനേജ്‌മെന്റ് തീരുമാനിച്ചത്. ഇതോടെയാണ് തുടരെ രണ്ടാം ടെസ്റ്റിലും സിറാജ് പ്ലെയിങ് ഇലവനില്‍ നിന്നു പുറത്തായത്.

Mohammed Siraj in playing
സച്ചിനെ മറികടന്നു... ടെസ്റ്റിൽ ജയ്സ്വാളിന് 'അത്യപൂർവ റെക്കോർഡ‍്'!
Mohammed Siraj in playing
100 റണ്‍സ്... 7 വിക്കറ്റുകള്‍... 'മള്‍ഡര്‍ മാജിക്ക്', ലോക റെക്കോർഡ്!!!
Summary

Mohammed Siraj's remarkable run of featuring in every full away Test series since his debut has finally come to an end, with India leaving the pacer out of their playing XI for the second Test against New Zealand in Christchurch

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER