ഫയല്‍ ചിത്രം 
Sports

എന്തുകൊണ്ട് പൃഥ്വി ഷായ്ക്ക് ഇന്ത്യന്‍ ടീമില്‍ ഇടമില്ല? ആര്‍ ശ്രീധറിന്റെ പ്രതികരണം 

എന്തുകൊണ്ട് പൃഥ്വിക്ക് ടീമില്‍ ഇടം നേടാനാവുന്നില്ല എന്നത് നമ്മളെ അത്ഭുതപ്പെടുത്തുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എന്തുകൊണ്ട് പൃഥ്വി ഷായ്ക്ക് ഇന്ത്യന്‍ ടീമിലേക്ക് എത്താനാവുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നതായി ഇന്ത്യയുടെ മുന്‍ ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധര്‍. ഫിറ്റ്‌നസ് പ്രശ്‌നമാണ് പൃഥ്വിയെ പിന്നോട്ടടിക്കുന്നതെന്ന് ശ്രീധര്‍ പറഞ്ഞു. 

എന്തുകൊണ്ട് പൃഥ്വിക്ക് ടീമില്‍ ഇടം നേടാനാവുന്നില്ല എന്നത് നമ്മളെ അത്ഭുതപ്പെടുത്തുകയാണ്. ബൗളര്‍മാര്‍ക്ക് ഒരു സാധ്യതയും നല്‍കാത്ത ബാറ്റര്‍. ഓഫ് സൈഡില്‍ വലിയ മികവ് പൃഥ്വിക്കുണ്ച്. ഏത് ലെങ്ത്തിലും പൃഥ്വിക്കെതിരെ എറിയു. ഗ്യാപ്പുകള്‍ കണ്ടെത്തി കളിക്കാന്‍ പൃഥ്വിക്ക് കഴിയും, ശ്രീധര്‍ പറയുന്നു. 

ഐപിഎല്ലില്‍ പൃഥ്വി നന്നായി തുടങ്ങി

എന്തുകൊണ്ട് ടീമിലേക്ക് എത്തുന്നില്ല എന്നതിലെ ആദ്യ കാരണം ഫിറ്റ്‌നസ് ആണ്. ഐപിഎല്ലില്‍ പൃഥ്വി നന്നായി തുടങ്ങി. എന്നാല്‍ ടൂര്‍ണമെന്റ് മുന്‍പോട്ട് പോകുംതോറും വേഗത കുറഞ്ഞു വന്നു. ചിലപ്പോള്‍ നമ്മള്‍ ഈ കുട്ടിയില്‍ നിലപാട് കടുപ്പിക്കുന്നതാവാം. നമ്മള്‍ പൃഥ്വിക്ക് സമയം നല്‍കണം, ആര്‍ ശ്രീധര്‍ അഭിപ്രായപ്പെട്ടു. 

2021 ജൂലൈയിലാണ് പൃഥ്വി ഷാ അവസാനമായി ഇന്ത്യക്ക് വേണ്ടി കളിക്കുന്നത്. ശ്രീലങ്കക്കെതിരായ ട്വന്റി20 ആയിരുന്നു ഇത്. ഇതിന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് എത്താനായിട്ടില്ല. ഈ വര്‍ഷം മുംബൈയെ രഞ്ജി ട്രോഫി ഫൈനലിലേക്ക് പൃഥ്വി നയിച്ചു. ആറ് കളിയില്‍ നിന്ന് 355 റണ്‍സ് ആണ് പൃഥ്വി നേടിയത്. മൂന്ന് അര്‍ധ ശതകവും നേടി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ചർമ്മം ആരോ​ഗ്യത്തോടെ നിലനിർത്താൻ കഴിക്കാം ഇവ

റെയിൽവേയിൽ സൈറ്റ് എഞ്ചിനീയർ ആകാം; സിവിൽ,ഇലക്ട്രിക്കൽ വിഭാഗത്തിൽ ഒഴിവുകൾ, ശമ്പളം 76,000 രൂപ, അവസാന തീയതി മെയ് 22

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

SCROLL FOR NEXT