ഫോട്ടോ: ട്വിറ്റർ 
Sports

എന്തുകൊണ്ട് ഞാന്‍? സബ്‌സ്റ്റിറ്റിയൂട്ട് ചെയ്തതില്‍ കലിപ്പ്, ജാക്കറ്റ് വലിച്ചെറിഞ്ഞ് ക്രിസ്റ്റ്യാനോ

പ്രീമിയര്‍ ലീഗില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്രെന്റ്‌ഫോര്‍ഡിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്രെന്റ്‌ഫോര്‍ഡിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. ജയത്തിലേക്ക് എത്തിയെങ്കിലും സബ്‌സ്റ്റിറ്റിയൂട്ട് ചെയ്യപ്പെട്ടപ്പോള്‍ ക്രിസ്റ്റിയാനോ അതൃപ്തി വ്യക്തമാക്കിയതാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. 

കളിയുടെ 71ാം മിനിറ്റിലാണ് ക്രിസ്റ്റിയാനോയെ സബ്‌സ്റ്റിറ്റിയൂട്ട് ചെയ്യുന്നത്. യുനൈറ്റഡിന്റെ കോച്ചിങ് സ്റ്റാഫിന് നേരെ തന്റെ അതൃപ്തി പ്രകടമാക്കിയും ജാക്കറ്റ് ദേഷ്യത്തില്‍ വലിച്ചെറിഞ്ഞുമാണ് ക്രിസ്റ്റ്യാനോ പ്രതികരിച്ചത്. തന്റെ സീറ്റില്‍ വന്നിരുന്നതിന് ശേഷവും സബ്സ്റ്റിറ്റിയൂട്ട് ചെയ്യാനുള്ള തീരുമാനത്തെ ക്രിസ്റ്റ്യാനോ ചോദ്യം ചെയ്യുന്നത് കാണാം. 

ക്ലബിന്റെ താത്പര്യങ്ങള്‍ പ്രധാനം

എന്തുകൊണ്ട് ഞാന്‍ എന്ന ചോദ്യമാണ് ക്രിസ്റ്റിയാനോ ഉന്നയിച്ചത് എന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരിശീലകന്‍ റാഗ്നിക് പറയുന്നു. ക്ലബിന്റെ താത്പര്യങ്ങള്‍ മുന്‍പില്‍ കണ്ടാണ് താന്‍ തീരുമാനം എടുത്തത്. വില്ലയ്ക്ക് എതിരെ 2-0ല്‍ നിന്നിട്ട് 2-2ന്റെ സമനിലയിലേക്ക് വീണിരുന്നു, ഞാന്‍ ക്രിസ്റ്റ്യാനോയ്ക്ക് ഇങ്ങനെയാണ് മറുപടി നല്‍കിയത്, റാഗ്നിക് പറയുന്നു. 

രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നേടിയത്. ഇവിടെ രണ്ട് ഗോള്‍ ലീഡിലേക്ക് യുനൈറ്റഡ് എത്തിയതിന് പിന്നാലെയാണ് ക്രിസ്റ്റ്യാനോയെ പിന്‍വലിച്ചത്. റാഗ്നിക്കില്‍ ക്രിസ്റ്റിയാനോ തൃപ്തനല്ലെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ വന്നിരുന്നു. ആറ് മാസത്തിന് ശേഷം പുതിയ പരിശീലകനെ കൊണ്ടുവന്നില്ലെങ്കില്‍ ക്രിസ്റ്റ്യാനോ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല , ഏപ്രില്‍ ഒന്നുമുതല്‍ പുതിയ ആദായനികുതി നിയമം

'ശരിക്കും ആരാണ് ദൈവ വിശ്വാസികൾ ? ഒരു മതവും അങ്ങനെ പഠിപ്പിക്കുന്നില്ല'; ഷൈൻ ടോം ചാക്കോ

രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ നെയ്യ്, സോഷ്യൽ മീഡിയയിൽ വൈറലായ ഹോം റെമഡി സുരക്ഷിതമാണോ?

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

SCROLL FOR NEXT