വീഡിയോ ദൃശ്യം 
Sports

'മര്യാദയ്ക്ക് ഓടാത്തത് എന്താണ്?' ചഹലിനോട് കലിപ്പിച്ച്‌ രോഹിത്

ഇന്ത്യന്‍ സ്പിന്നര്‍ ചഹലിനോട് കടുത്ത ഭാഷയില്‍ സംസാരിക്കുകയാണ് ഇവിടെ രോഹിത്

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഏകദിന ക്യാപ്റ്റന്‍സി ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ പരമ്പര ജയമാണ് വിന്‍ഡിസിന് എതിരെ രോഹിത് നേടിയത്. രോഹിത്തിന്റെ ക്യാപ്റ്റന്‍സി ക്രിക്കറ്റ് ലോകത്ത് സംസാര വിഷയമാവുമ്പോള്‍ രണ്ടാം ഏകദിനത്തിലെ രസകരമായ സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. 

ഇന്ത്യന്‍ സ്പിന്നര്‍ ചഹലിനോട് കടുത്ത ഭാഷയില്‍ സംസാരിക്കുകയാണ് ഇവിടെ രോഹിത്. വിന്‍ഡിസ് ഇന്നിങ്‌സിന്റെ 45ാം ഓവറിലാണ് സംഭവം. ഫീല്‍ഡ് ചെയ്യാന്‍ നിര്‍ദേശിച്ചിടത്തേക്ക് ചഹല്‍ എത്താന്‍ വൈകിയതാണ് രോഹിത്തിനെ പ്രകോപിപ്പിച്ചത്. 

നിനക്ക് എന്ത് പറ്റി? എന്തുകൊണ്ടാണ് മര്യാദയ്ക്ക് ഓടാത്തത്? പോയി അവിടെ ഫീല്‍ഡ് ചെയ്യു, ചഹലിനോട് രോഹിത് പറയുന്നത് സ്റ്റംപ് മൈക്ക് പിടിച്ചെടുത്തു. പിന്നാലെ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ട് മണിക്ക് തുടങ്ങേണ്ട പരിപാടിക്ക് നാല് മണിയായിട്ടും മന്ത്രി എത്തിയില്ല; വിഷ്ണുനാഥിനെ വേദിയിലിരുത്തി വിമര്‍ശിച്ച് അടൂര്‍

'സര്‍ക്കാരിന്റെ അറിവില്ലാതെ ഒരു ഉദ്യോഗസ്ഥനെയും ഗവര്‍ണര്‍ വിളിച്ചുവരുത്തരുത്'; വിമര്‍ശനവുമായി മുഖ്യമന്ത്രി

'തിയറ്റര്‍ ഇളക്കി മറിക്കും'; വമ്പന്‍ പ്രഖ്യാപനവുമായി മോഹന്‍ലാല്‍; ഏഴ് ചിത്രങ്ങള്‍, ഏഴ് സംവിധായകര്‍

ഗള്‍ഫ് വിമാന ടിക്കറ്റ് നിരക്ക്; പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ചു

തൊടപുഴയില്‍ മകന്‍ അമ്മയെ അടിച്ചുകൊന്നു; ഓടിരക്ഷപ്പെട്ട പ്രതിയെ പിടികൂടി പൊലീസ്