റിഷഭ് പന്ത്/ഫോട്ടോ: ട്വിറ്റര്‍ 
Sports

എന്തുകൊണ്ട് സൂര്യകുമാറിനും ഗില്ലിനും പകരം റിഷഭ് പന്ത്? സഞ്ജയ് മഞ്ജരേക്കറുടെ മറുപടി

'പന്തിനെ ഇന്ന് ഇറക്കാനുള്ള തീരുമാനം ടീം മാനേജ്‌മെന്റില്‍ സമ്മര്‍ദം നിറയ്ക്കുന്നതാണ്. എന്നാല്‍ അവര്‍ക്ക് റിഷഭ് പന്തിന് അവസരം നല്‍കേണ്ടതുണ്ട്'

Author : സമകാലിക മലയാളം ഡെസ്ക്

പുനെ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ശ്രേയസ് അയ്യറിന് പകരം റിഷഭ് പന്തിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത് ചൂണ്ടി ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. സൂര്യകുമാര്‍ യാദവിനേയും, ശുഭ്മാന്‍ ഗില്ലിനേയും പരിഗണിക്കാത്തത് ചൂണ്ടിയാണ് ആരാധകരുടെ വിമര്‍ശനം എത്തിയത്. അതിന് മറുപടി നല്‍കുകയാണ് ഇന്ത്യന്‍ മുന്‍ താരം കൂടിയായ സഞ്ജയ് മഞ്ജരേക്കര്‍ ഇപ്പോള്‍. 

ഏറെ നാളായി ബെഞ്ചിലിരിക്കുകയാണ് പന്ത്. റിഷഭ് പന്തിന്റെ ഇപ്പോഴത്തെ ഫോമും കഴിഞ്ഞ പരമ്പരകളില്‍ വ്യക്തമായി. കഴിഞ്ഞ കളിയില്‍ കെ എല്‍ രാഹുലിന് അവസരം നല്‍കി ഫോമിലേക്ക് രാഹുലിനെ കൊണ്ടുവന്നു. പന്തിനെ ഇന്ന് ഇറക്കാനുള്ള തീരുമാനം ടീം മാനേജ്‌മെന്റില്‍ സമ്മര്‍ദം നിറയ്ക്കുന്നതാണ്. എന്നാല്‍ അവര്‍ക്ക് റിഷഭ് പന്തിന് അവസരം നല്‍കേണ്ടതുണ്ട്, മഞ്ജരേക്കര്‍ പറഞ്ഞു. 

പ്ലേയിങ് ഇലവനില്‍ സൂര്യകുമാര്‍ യാദവിന് അവകാശവാദം ഉന്നയിക്കാം. ഗില്ലും, ഇഷാന്‍ കിഷനും അവിടെയുണ്ട്. എന്നാല്‍ പന്തിന്റെ ഇപ്പോഴത്തെ ഫോം, പ്രാപ്തി, പന്തിന് സൃഷ്ടിക്കാന്‍ കഴിയുന്ന നാശനഷ്ടങ്ങള്‍ എന്നിവ നോക്കുമ്പോള്‍ പന്തിനെ മാറ്റി നിര്‍ത്തുക പ്രയാസമാണ്. എന്തുകൊണ്ട് ടീം മാനേജ്‌മെന്റ് ഇങ്ങനെ ഒരു തീരുമാനം എടുത്തു എന്ന് എനിക്ക് മനസിലാക്കാന്‍ കഴിയുന്നുണ്ട്, മഞ്ജരേക്കര്‍ പറഞ്ഞു. 

437 ദിവസത്തിന് ശേഷം ഏകദിനത്തിലേക്ക് മടങ്ങിയെത്തിയ റിഷഭ് പന്ത് തകര്‍ത്ത് കളിക്കാന്‍ ആരംഭിച്ചു. ഇന്ത്യന്‍ ഇന്നിങ്‌സ് 41 ഓവറിലേക്ക് എത്തിയപ്പോഴേക്കും 26 പന്തില്‍ നിന്ന് രണ്ട് ഫോറും മൂന്ന് സിക്‌സും പറത്തി 40 റണ്‍സ് എടുത്ത് പന്ത് പുറത്താവാതെ നില്‍ക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിം​ഗ്'

'ഞങ്ങളുടെ ഹൃദയം നിറയെ സ്നേഹം'; രണ്ടാമത്തെ കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി കിയാരയും സിദ്ധാർഥും

മാസം ഏഴായിരം രൂപ നിക്ഷേപിക്കാമോ? പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ; പെന്‍ഷനാക്കി മാറ്റാനും അവസരം

'തെറ്റു ചെയ്തത് എത്ര ഉന്നതർ ആയാലും നടപടി ഉറപ്പ്, ഇനിയും ഓര്‍ക്കാത്തവർ ഉണ്ടെങ്കില്‍ വിനാശകാലെ വിപരീതബുദ്ധി'