ശ്രീലങ്കൻ താരങ്ങൾ  ഫയൽ
Sports

ചാമിന്ദു വിക്രമസിംഗെ ടീമില്‍, കരുണരത്‌നയെ ഒഴിവാക്കി; വിന്‍ഡീസിനെതിരായ ഏകദിന പരമ്പരക്കുള്ള ലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു

വിന്‍ഡീസിനെതിരായ മൂന്നു മത്സര ഏകദിന പരമ്പര ഒക്ടോബര്‍ 20 ന് തുടക്കമാകും

Author : സമകാലിക മലയാളം ഡെസ്ക്

കൊളംബോ: വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു. ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടര്‍ ചാമിന്ദു വിക്രമസിംഗെ 16 അംഗ ടീമില്‍ ഇടംനേടി. ചാമിക കരുണരത്‌നയെ ഒഴിവാക്കി.

വിക്രമസിംഗെയെ നേരത്തെ വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയിലേക്ക് തെരഞ്ഞെടുത്തെങ്കിലും, സ്പിന്നിന് അനുകൂലമായ വിക്കറ്റാണെന്ന് കണ്ട് മാറ്റി, ദുനിത് വെല്ലാലഗെയെ ഉള്‍പ്പെടുത്തുകയായിരുന്നു. ജെഫ്രി വാന്‍ഡെര്‍സേ, മഹീഷ് തീക്ഷ്ണ, വാനിന്ദു ഹസരംഗ എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍.

ചരിത് അസലങ്കയാണ് ലങ്കന്‍ ടീം നായകന്‍. അവിഷ്‌ക ഫെര്‍ണാണ്ടോ, പാത്തും നിസ്സാങ്ക, കുശാല്‍ മെന്‍ഡിസ്, സദീര സമരവിക്രമ, കമിന്ദു മെന്‍ഡിസ്, ജനിത് ലിയാനഗെ, നിഷാന്‍ മദുഷ്‌ക എന്നിവര്‍ ടീമിലുണ്ട്. മുഹമ്മദ് ഷിറാസ്, ദില്‍ഷന്‍ മധുഷങ്ക, അസിത ഫെര്‍ണാണ്ടോ എന്നിവരാണ് പേസര്‍മാര്‍. വിന്‍ഡീസിനെതിരായ മൂന്നു മത്സര ഏകദിന പരമ്പര ഒക്ടോബര്‍ 20 ന് തുടക്കമാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

SCROLL FOR NEXT