ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍/ഫോട്ടോ: പിടിഐ 
Sports

ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പര ഉപേക്ഷിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യും; പൊലീസിന് ഭീഷണി സന്ദേശം

ഗുജറാത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്നത് ചൂണ്ടിയാണ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര ഉപേക്ഷിക്കണമെന്ന ആവശ്യം

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പര ഉപേക്ഷിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി പൊലീസിന് ഫോണ്‍ കോള്‍. ഗുജറാത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്നത് ചൂണ്ടിയാണ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര ഉപേക്ഷിക്കണമെന്ന ആവശ്യം. 

ഗുജറാത്ത് ഗാന്ധിനഗര്‍ പൊലീസിനാണ് ആത്മഹത്യാ ഭീഷണി സന്ദേശം ലഭിച്ചത്. ആത്മഹത്യാ സന്ദേശം ലഭിച്ചതിന് പിന്നാലെ അഹമ്മദാബാദിലെ ചന്ദ്‌ഖേഡ പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പങ്കജ് പട്ടേല്‍ എന്നയാള്‍ ആണ് മാര്‍ച്ച് 12ന് വിളിച്ച് ഭീഷണി സന്ദേശം മുഴക്കിയത്. 

ആത്മഹത്യ ഭീഷണിയുടെ ശബ്ദരേഖ പിന്നീട് സമൂഹമാധ്യമങ്ങളില്‍ വൈറലായി. 75000ഓളം ആളുകള്‍ സ്റ്റേഡിയത്തിലേക്ക് എത്തുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ഇയാള്‍ പറയുന്നത്. കോവിഡ് കേസുകള്‍ ഉയരുന്നത് തടയുന്നതില്‍ ഗുജറാത്ത് മുഖ്യമന്ത്രി പരാജയപ്പെട്ടതായും ഫോണ്‍ വിളിച്ചയാള്‍ ആരോപിക്കുന്നു. 

ഗുജറാത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ അവസാന മൂന്ന് ടി20കളും അടച്ചിട്ട സ്‌റ്റേഡിയത്തിലാവും നടത്തുക. ആദ്യ രണ്ട് ടി20യിലേക്കും കാണികളെ പ്രവേശിപ്പിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാസപ്പടി: പിണറായിക്കെതിരെ കേസെടുക്കാത്തത് ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ 'ഡൈനാമിക്' ആപ്പ്

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസ്; ബന്ധുക്കളുടെ മൊഴിയെടുക്കും

രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്‍; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ

എല്‍ഡിസി യോഗ്യത ഇനി പ്ലസ്ടു? ശമ്പള സ്‌കെയിലും ഉയരും; മാറ്റത്തിനൊരുങ്ങി പിഎസ്‌സി