ഫോട്ടോ: ട്വിറ്റർ 
Sports

കോഹ്‌ലി കത്തിക്കയറുമോ? ഗുജറാത്തിനെതിരെ ബാംഗ്ലൂരിന് ടോസ്; ആദ്യം ബാറ്റ് ചെയ്യും

ഗുജറാത്ത് ടൈറ്റന്‍സിന് എതിരായ കളിയില്‍ ടോസ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്. ടോസ് നേടിയ ബാംഗ്ലൂര്‍ ബാറ്റിങ് തെരഞ്ഞെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഗുജറാത്ത് ടൈറ്റന്‍സിന് എതിരായ കളിയില്‍ ടോസ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്. ടോസ് നേടിയ ബാംഗ്ലൂര്‍ ബാറ്റിങ് തെരഞ്ഞെടുത്തു. പ്ലേയിങ് ഇലവനില്‍ ഒരു മാറ്റവുമായാണ് ബാംഗ്ലൂര്‍ ഇറങ്ങുന്നത്. 

മഹിപാല്‍ ലോംറോര്‍ പ്ലേയിങ് ഇലവനിലേക്ക് എത്തി. സുയഷ് പ്രഭുദേശായിക്ക് പകരമാണ് മഹിപാല്‍ ടീമില്‍ ഇടം നേടിയത്. രണ്ട് മാറ്റവുമായാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ വരവ്. അഭിനവ് മനോഹറിന് പകരം സായ് സുദര്‍ശന്‍ ടീമിലേക്ക് എത്തി. യഷ് ദയാലിന് പകരം പ്രദീപ് സംഗ്‌വനും. 

ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ഉറപ്പിക്കാനാവും ഗുജറാത്തിന്റെ ശ്രമം. അഞ്ചാം സ്ഥാനത്താണ് ബാംഗ്ലൂര്‍. 9 കളിയില്‍ നിന്ന് നേടിയത് 5 ജയവും നാല് തോല്‍വിയും. മറ്റൊരു ബാംഗ്ലൂര്‍ മത്സരം കൂടി മുന്‍പിലെത്തുമ്പോള്‍ കോഹ് ലി ഫോമിലേക്ക് ഉയരുമോ എന്നറിയാനാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിശ്വസ്തയായ സംസ്ഥാന അധ്യക്ഷയും പടിയിറങ്ങി; മമതയ്ക്ക് തിരിച്ചടിയായി ചന്ദ്രിമ ഭട്ടാചാര്യയുടെ രാജി

കടത്തനാട് സഹകരണ സംഘം തട്ടിപ്പ്: ഒളിവിലായിരുന്ന കോൺഗ്രസ് നേതാവ് അറസ്റ്റിൽ

'ഈ കഥ ആദ്യമായിട്ടാ കേള്‍ക്കുന്നത്'; ജയറാമിന്റെ 'ബഡായി' പൊളിച്ച് പാര്‍വതി; തള്ളിനൊരു അവസാനമില്ലേയെന്ന് ആരാധകര്‍

ചെറിയ ഇടം, വലിയ മാറ്റം; ഇൻഡോർ ഗാർഡനിങ്ങിന്റെ ആരോഗ്യഗുണങ്ങൾ അറിയാം

12,000 രൂപ സ്കോളർഷിപ് നേടാം; കേന്ദ്ര സർക്കാർ സ്‌കീമിൽ ഇപ്പോൾ രജിസ്റ്റർ ചെയ്യൂ...