ഫോട്ടോ: ട്വിറ്റർ 
Sports

ന്യൂസിലന്‍ഡിനു തിരിച്ചടി; ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ കെയ്ന്‍ വില്ല്യംസന്‍ കളിക്കില്ല

പരിക്കിനെ തുടര്‍ന്നു മാസങ്ങളായി കളത്തില്‍ നിന്നു വിട്ടുനില്‍ക്കുന്ന വില്ല്യംസന്‍ ഈയിടെയാണ് ഫിറ്റ്‌നസ് വീണ്ടെടുത്തത്

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ലോകകപ്പ് പോരിനിറങ്ങുന്ന ന്യൂസിലന്‍ഡിനു തുടക്കത്തില്‍ തന്നെ തിരിച്ചടി. ഉദ്ഘാടന മത്സരത്തില്‍ നായകന്‍ കെയ്ന്‍ വില്ല്യംസന്‍ കളിക്കില്ല. പകരം ടോം ലാതമായിരിക്കും ന്യൂസിലന്‍ഡിനെ നയിക്കുക.

2019ലെ ഫൈനല്‍ പോരാട്ടത്തിന്റെ ആവര്‍ത്തനമാണ് ആദ്യ മത്സരം. ഒക്ടോബര്‍ അഞ്ചിലെ ഉദ്ഘാടന പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടാണ് രണ്ടാം സ്ഥാനക്കാരായ ന്യൂസിലന്‍ഡിന്റെ എതിരാളികള്‍. 

പരിക്കിനെ തുടര്‍ന്നു മാസങ്ങളായി കളത്തില്‍ നിന്നു വിട്ടുനില്‍ക്കുന്ന വില്ല്യംസന്‍ ഈയിടെയാണ് ഫിറ്റ്‌നസ് വീണ്ടെടുത്തത്. എന്നാല്‍ ഇപ്പോഴും പരിക്കിന്റെ പ്രശ്‌നങ്ങള്‍ നേരിയ തോതില്‍ താരത്തെ അലട്ടുന്നുണ്ട്. 

ഇന്ന് നടക്കുന്ന പാകിസ്ഥാനെതിരായ സന്നാഹ മത്സരത്തില്‍ വില്ല്യംസന്‍ സ്‌പെഷലിസ്റ്റ് ബാറ്ററായി കളിക്കും. തിങ്കളാഴ്ച തിരുവനന്തപുരത്ത് ദക്ഷിണാഫ്രിക്കക്കെതിരായ സന്നാഹ മത്സരത്തില്‍ താരം ബാറ്റിങിനും ഫീല്‍ഡിങിനും ഇറങ്ങും. 

അതിനു ശേഷം ലോകകപ്പിലെ ആദ്യ പോരില്‍ താരത്തിനു വിശ്രമം അനുവദിക്കും. പിന്നീടുള്ള മത്സരങ്ങളില്‍ പൂര്‍ണ ആരോഗ്യവാനായി കളിക്കാന്‍ അവസരമൊരുക്കുകയാണ് ടീമിന്റെ പദ്ധതി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

SCROLL FOR NEXT