പരിക്കേറ്റ ദിമിത്രോവിനെ ആശ്വസിപ്പിക്കുന്ന സിന്നർ (Wimbledon 2025)  X
Sports

വിംബിള്‍ഡണ്‍; യാന്നിക് സിന്നര്‍ ക്വാര്‍ട്ടറിലേക്ക് രക്ഷപ്പെട്ടു! ചരിത്രം തിരുത്താൻ ജോക്കോയ്ക്ക് വേണ്ടത് 3 ജയങ്ങള്‍

പ്രീ ക്വാര്‍ട്ടറില്‍ സിന്നറിനെതിരെ 2 സെറ്റ് നേടി നില്‍ക്കെ ഗ്രിഗോര്‍ ദിമിത്രോവ് പരിക്കേറ്റ് പുറത്ത്

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ലോക ഒന്നാം നമ്പര്‍ താരം ഇറ്റലിയുടെ യാന്നിക് സിന്നര്‍ വിംബിള്‍ഡണ്‍ ടെന്നീസ് പോരാട്ടത്തിന്റെ ക്വാര്‍ട്ടറിലേക്ക് രക്ഷപ്പെട്ടെത്തി! പ്രീ ക്വാര്‍ട്ടറില്‍ ആദ്യ രണ്ട് സെറ്റുകള്‍ നഷ്ടപ്പെട്ട് പുറത്താകുന്നതിന്റെ വക്കില്‍ നിന്നാണ് താരം ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.

എതിരാളിയായ ബള്‍ഗേറിയയുടെ ഗ്രിഗോര്‍ ദിമിത്രോവ് ആദ്യ രണ്ട് സെറ്റ് നേടി, മൂന്നാം സെറ്റില്‍ സമനില പിടിച്ച് നില്‍ക്കെ പരിക്കേറ്റ് പുറത്തായതോടെയാണ് സിന്നറുടെ കടന്നുകൂടല്‍. ആദ്യ സെറ്റില്‍ ദിമിത്രോവ് 6-3നും രണ്ടാം സെറ്റില്‍ 7-5നും വിജയിച്ചിരുന്നു. മൂന്നാം സെറ്റ് 2-2ല്‍ നില്‍ക്കെയാണ് താരത്തിനു പരിക്കേറ്റത്. പിന്നാലെയാണ് പിന്‍മാറ്റം.

ചരിത്ര നേട്ടത്തിലേക്ക് കണ്ണുംനട്ട്

24 ഗ്രാന്‍ഡ് സ്ലാമുകളുള്ള ഏക പുരുഷ താരമായ സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിചും ക്വാര്‍ട്ടറിലേക്ക് കടന്നു. താരം പ്രീ ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയുടെ യുവ താരം അലക്‌സ് ഡി മിനൗറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തി.

ആദ്യ സെറ്റ് കൈവിട്ട ശേഷം ജോക്കോ ഉജ്ജ്വലമായി തിരിച്ചടിക്കുകയായിരുന്നു. സ്‌കോര്‍: 1-6, 6-4, 6-4, 6-4.

25 ഗ്രാന്‍ഡ് സ്ലാമുകള്‍ നേടുന്ന ടെന്നീസ് ചരിത്രത്തിലെ തന്നെ ആദ്യ താരമെന്ന അനുപമ ചരിത്രമെഴുതാനുള്ള കാത്തിരിപ്പിലാണ് ഏറെ നാളായി ജോക്കോവിച്. കരിയറിന്റെ സായാഹ്നത്തിലുള്ള താരം പ്രിയപ്പെട്ട ടൂര്‍ണമെന്റില്‍ ടെന്നീസ് ചരിത്രത്തെ മാറ്റിയെഴുതുമോ എന്നറിയാന്‍ ഇനി വേണ്ടത് 3 ജയങ്ങളാണ്.

Wimbledon 2025: Jannik Sinner was given a major reprieve during his fourth-round clash at Wimbledon as Grigor Dimitrov's unfortunate pectoral injury handed him a walkover despite being two sets down in the match.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

സിനിമാ പ്രേമിയാണോ?; സൗജന്യമായി ടിക്കറ്റ് ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം

നൃത്തത്തിലും വിസ്മയമാകുന്ന ആഷ്; താരറാണിയുടെ അഞ്ച് ഐക്കണിക് ഡാൻസ് പെർഫോമൻസുകൾ

'കരിക്ക്' ടീം ഇനി ബിഗ് സ്‌ക്രീനിൽ; ആവേശത്തോടെ ആരാധകർ

'എന്റെ കൈ മുറിഞ്ഞ് മൊത്തം ചോരയായി; വിരലിനിടയില്‍ ബ്ലെയ്ഡ് വച്ച് കൈ തന്നു'; ആരാധന ഭ്രാന്തായി മാറരുതെന്ന് അജിത്

SCROLL FOR NEXT