ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ട് താരങ്ങള്‍/ഫോട്ടോ: ഇംഗ്ലണ്ട് ക്രിക്കറ്റ് ട്വിറ്റര്‍ 
Sports

ഇനി പിടിച്ചു നില്‍ക്കേണ്ടത് 64 ഓവര്‍, ഒരു വിക്കറ്റ് കൂടി വീണാല്‍ സമനില അസാധ്യം

ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഗബ്ബയിലെ അത്ഭുത വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ ചെന്നൈയിലും ത്രില്ലിങ് ചെയ്‌സിങ് കാത്തിരുന്ന ഇന്ത്യന്‍ ആരാധകര്‍ക്ക് പിഴച്ചു. അഞ്ചാം ദിനം ആദ്യ സെഷനില്‍ അഞ്ച് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 

കളി സമനിലയിലാക്കാന്‍ 64 ഓവര്‍ ഇന്ത്യ ഇനി ബാറ്റ് ചെയ്യണം. 45 റണ്‍സുമായി കോഹ് ലിയും, രണ്ട് റണ്‍സുമായി അശ്വിനുമാണ് ക്രീസില്‍. ഇനിയൊരു വിക്കറ്റ് കൂടി നഷ്ടപ്പെട്ടാല്‍ സമനില പിടിക്കാനുള്ള സാധ്യതകള്‍ ഇന്ത്യക്ക് മുന്‍പില്‍ അടയും. 

അഞ്ചാം ദിനം കളി തുടങ്ങിയ ഇന്ത്യക്ക് പൂജാരയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ലീച്ചിന്റെ ഡെലിവറിയില്‍ സ്റ്റോക്ക്‌സിന് ഫസ്റ്റ് സ്ലിപ്പില്‍ ക്യാച്ച് നല്‍കി പൂജാര മടങ്ങി. പിന്നാലെ ആന്‍ഡേഴ്‌സന്‍ റിവേഴ്‌സ് സ്വിങ്ങുമായി നിറഞ്ഞു. അടുത്തടുത്ത പന്തുകളില്‍ സമാനമായ ഡെലിവറിയിലൂടെ ഗില്‍, രഹാനെ എന്നിവരുടെ വിക്കറ്റുകള്‍ ആന്‍ഡേഴ്‌സന്‍ വീഴ്ത്തി. 

അര്‍ധ ശതകം പിന്നിട്ടാണ് ഗില്‍ മടങ്ങിയത്. രഹാനെ ഡക്കായി. റിഷഭ് പന്ത് വീണ്ടും രക്ഷകനാവുമെന്ന് ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. 11 റണ്‍സ് എടുത്ത് നിന്ന പന്തിനെ ആന്‍ഡേഴ്‌സന്‍ റൂട്ടിന്റെ കൈകളില്‍ എത്തിച്ചു. തൊട്ടുപിന്നാലെ ഒന്നാം ഇന്നിങ്‌സില്‍ മികവ് കാണിച്ച വാഷിങ്ടണ്‍ സുന്ദര്‍ 5 പന്തില്‍ ഡക്കായി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും