ആഷ്‌ലി ഗാര്‍ഡ്‌നര്‍, ലോറ വോള്‍വാര്‍ഡ് സഖ്യം/ ട്വിറ്റർ 
Sports

അര്‍ധ സെഞ്ച്വറികളുമായി ഗാര്‍ഡ്‌നറും വോള്‍വാര്‍ഡും; ഡല്‍ഹിക്ക് മുന്നില്‍ 148 റണ്‍സ് ലക്ഷ്യം വച്ച് ഗുജറാത്ത്

45 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 57 റണ്‍സാണ് ലോറ എടുത്തത്. ഗാര്‍ഡ്‌നര്‍ 33 പന്തില്‍ ഒന്‍പത് ഫോറുകള്‍ സഹിതം 51 റണ്‍സെടുത്ത് പുറത്താകാതെ നിന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് മുന്നില്‍ 148 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഗുജറാത്ത് ജയ്ന്റ്‌സ്. ടോസ് നേടി ഡല്‍ഹി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നാല് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സാണ് കണ്ടെത്തിയത്. 

ആഷ്‌ലി ഗാര്‍ഡ്‌നര്‍, ലോറ വോള്‍വാര്‍ഡ് എന്നിവരുടെ അര്‍ധ ശതകങ്ങളാണ് ഗുജറാത്തിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ഹര്‍ലീന്‍ ഡിയോളും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 

45 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 57 റണ്‍സാണ് ലോറ എടുത്തത്. ഗാര്‍ഡ്‌നര്‍ 33 പന്തില്‍ ഒന്‍പത് ഫോറുകള്‍ സഹിതം 51 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഹര്‍ലീന്‍ ഡിയോള്‍ 33 പന്തില്‍ നാല് ഫോറുകള്‍ സഹിതം 31 റണ്‍സ് കണ്ടെത്തി. 

ഓപ്പണര്‍ സോഫിയ ഡങ്ക്‌ലി നാല് റണ്‍സില്‍ പുറത്തായി. ദയാളന്‍ ഹേമലത ഒരു റണ്ണുമായി മടങ്ങി. 

ഡല്‍ഹിക്കായി ജെസ് ജോനാസെന്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മരിസന്‍ കാപ്, അരുന്ധതി റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT