Rohit Sharma 
Sports

രോഹിത് ശർമ ഞെട്ടി! സുരക്ഷ മറികടന്ന് ബാ​ഗിൽ പിടിച്ചുവലിച്ച് യുവതി (വിഡിയോ)

മൂന്നാം ഏകദിനത്തിനായി ഇൻ‍ഡോറിലെത്തിയപ്പോഴാണ് സംഭവം

സമകാലിക മലയാളം ഡെസ്ക്

ഇൻഡോർ: ഇന്ത്യ- ന്യൂസിലൻഡ് മൂന്നാം ഏകദിനത്തിനായി ഇൻഡോറിലെത്തിയ രോഹിത് ശർമയെ കാണാൻ സുരക്ഷാ നിയന്ത്രണങ്ങൾ മറികടന്നു ചെല്ലാൻ യുവതിയുടെ ശ്രമം. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തു വന്നത്. വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

മകളുടെ ചികിത്സയ്ക്കായി സഹായം തേടിയാണ് യുവതി എത്തിയത്. രോഹിത് ശർമയോടു സഹായമഭ്യർഥിക്കുകയായിരുന്നു ലക്ഷ്യം. സുരക്ഷ മറികടന്നു യുവതി മുന്നോട്ടെത്തിയപ്പോൾ വെറ്ററൻ താരത്തെ സുരക്ഷാ ഉദ്യോ​ഗസ്ഥർ പെട്ടെന്നു തന്നെ സ്ഥലത്തു നിന്നു മാറ്റി. അതിനിടെ യുവതി രോഹിത് ശർമയുടെ ബാ​ഗിൽ പിടിച്ചു വലിക്കുന്നുണ്ട്.

സരിത ശർമയെന്ന യുവതിയാണ് രോഹിതിനു സമീപത്തേക്ക് വന്നത്. രോ​ഗിയായ മകളെ ചികിത്സിക്കാൻ 9 കോടി രൂപയുടെ കുത്തിവയ്പ്പ് ആവശ്യമുണ്ടെന്നും സഹായം തേടിയാണു രോഹിതിനു സമീപമെത്തിയതെന്നും യുവതി മാധ്യമങ്ങളോടു പ്രതികരിച്ചു. എസ്എംഎ ടൈപ്പ് 2 രോ​ഗമാണ് കുട്ടിയെ ബാധിച്ചതെന്നും യുവതി പറയുന്നുണ്ട്. പണം തികയാതെ വന്നതോടെ രോഹിത് ശർമ, വിരാട് കോഹ്‍ലി എന്നിവരോടു ചോ​ദിക്കാനാണ് തീരുമാനിച്ചത്.

രോഹിതിന്റെ ബാ​ഗിൽ പിടിത്തമിട്ട യുവതെ സുരക്ഷാ ഉദ്യോ​ഗസ്ഥർ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതാണ് വിഡിയോയിലുള്ളത്. ഇന്ത്യൻ താരം ഹോട്ടലിലേക്ക് എത്തുമ്പോഴാണ് നടകീയ സംഭവങ്ങൾ അരങ്ങേറിയത്.

Rohit Sharma Stunned as Woman Bypasses Security in Indore

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുഎഇയിലെ ഭീമന്‍ എണ്ണശുദ്ധീകരണ ശാലയ്ക്ക് സമീപം ഡ്രോൺ ആക്രമണം; പ്ലാന്റ് പൂട്ടി; യുഎസിന് മുന്നറിയിപ്പുമായി ഇറാന്‍

പശ്ചിമേഷ്യയില്‍ നടക്കുന്ന സംഘര്‍ഷങ്ങളുടെ ഏക വിജയി റഷ്യ: യൂറോപ്യൻ യൂണിയൻ

'ഒരാളും സ്വയം സ്ഥാനാര്‍ഥി ചമയണ്ട, മത്സരിക്കണോയെന്ന് പാര്‍ട്ടി തീരുമാനിക്കും'; കെ സുധാകരനെതിരെ വിഡി സതീശന്‍

മണ്ണ് നീക്കാന്‍ കൈക്കൂലി; ജിയോളജി ഉദ്യോഗസ്ഥനെ കൈയോടെ പൊക്കി വിജിലന്‍സ്

കായികതാരങ്ങൾക്ക് സർക്കാർ ജോലി, 243 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ഏപ്രിൽ ഏഴിനകം അപേക്ഷിക്കണം

SCROLL FOR NEXT