നേപ്പാള്‍ വനിതാ ടീം എക്സ്
Sports

വനിതാ ഏഷ്യാ കപ്പ് ടി20; യുഎഇയെ തകര്‍ത്ത് നേപ്പാള്‍

ഉദ്ഘാടന പോരില്‍ യുഎഇയെ 6 വിക്കറ്റിനു വീഴ്ത്തി

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ഏഷ്യാ കപ്പ് വനിതാ ടി20 പോരാട്ടത്തിലെ ഉദ്ഘാടന പോരില്‍ നേപ്പാള്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം. യുഎഇക്കെതിരായ പോരാട്ടത്തില്‍ അവര്‍ 6 വിക്കറ്റ് ജയം സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത യുഎഇ വനിതകള്‍ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സ് മാത്രമാണ് എടുത്തത്. നേപ്പാള്‍ 16.1 ഓവറില്‍ 4 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 118 റണ്‍സെടുത്തു വിജയിച്ചു.

45 പന്തില്‍ 72 റണ്‍സുമായി പുറത്താകാതെ നിന്ന ഓപ്പണര്‍ സഞ്ജന ഖഡ്കയാണ് അവരുടെ ടോപ് സ്‌കോറര്‍. റുബിന ഛേത്രിയാണ് (10) രണ്ടക്കം കടന്ന മറ്റൊരു താരം. പൂജ മഹതോ 7 റണ്‍സുമായി പുറത്താകാതെ നിന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നേരത്തെ ആദ്യം ബാറ്റ് ചെയ്ത യുഎഇക്കായി 36 റണ്‍സെടുത്ത ഖുഷി ശര്‍മയുടെ ബാറ്റിങാണ് അവരുടെ സ്‌കോര്‍ 100 കടത്തിയത്. കവിഷ ഇഗോദജെ 22 റണ്‍സെടുത്തു. സമെയ്‌ര ധര്‍ണിധര്‍ക (13), ക്യാപ്റ്റന്‍ ഇഷ ഒസ (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

നേപ്പാളിനായി ഇന്ദു ബര്‍മ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ശബ്‌നം റോയ്, കൃതിക മരസിനി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. മൂന്ന് യുഎഇ താരങ്ങള്‍ റണ്ണൗട്ടായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT