സ്മൃതി മന്ധാന എക്സ്
Sports

ഏഷ്യാ കപ്പ് വനിതാ ടി20; സ്മൃതിക്ക് ഫിഫ്റ്റി; ലങ്കയ്ക്ക് മുന്നില്‍ 166 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യ

ഇന്ത്യന്‍ വനിതകള്‍ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ്

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ഏഷ്യാ കപ്പ് വനിതാ ടി20 ഫൈനലില്‍ ശ്രീലങ്കയ്ക്ക് മുന്നില്‍ 166 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു.

ഓപ്പണര്‍ സ്മൃതി മന്ധാന ഇന്ത്യക്കായി അര്‍ധ സെഞ്ച്വറി നേടി. താരം 47 പന്തില്‍ 10 ഫോറുകള്‍ സഹിതം 60 റണ്‍സെടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

3 ഫോറും ഒരു സിക്‌സും സഹിതം 16 പന്തില്‍ 29 റണ്‍സ് അടിച്ചെടുത്ത ജെമിമ റോഡ്രിഗസും 14 പന്തില്‍ 4 ഫോറും ഒരു സിക്‌സും സഹിതം 30 റണ്‍സ് വാരിയ റിച്ച ഘോഷുമാണ് ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ഷെഫാലി വര്‍മ (16), ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ (11), ഉമ ഛേത്രി (9) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT