റിച്ചയും ഹര്‍മന്‍പ്രീതും ബാറ്റിങിനിടെ എക്സ്
Sports

റിച്ചയുടെ മിന്നല്‍ ബാറ്റിങ്; യുഎഇക്ക് മുന്നില്‍ കൂറ്റന്‍ ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍

വനിതാ ഏഷ്യാ കപ്പ് ടി20യില്‍ ഇന്ത്യന്‍ വനിതകള്‍ 5ന് 201

Author : സമകാലിക മലയാളം ഡെസ്ക്

കൊളംബോ: വനിതാ ഏഷ്യാ കപ്പ് ടി20യില്‍ യുഎഇക്കെതിരെ മികച്ച സ്‌കോറുയര്‍ത്തി ഇന്ത്യ. നിശ്ചിത ഓവറില്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറും റിച്ച ഘോഷും നേടിയ അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ജയിച്ചാല്‍ ഇന്ത്യക്ക് സെമിയുറപ്പിക്കാം. ഇന്ത്യക്കായി തനുജ കന്‍വര്‍ അരങ്ങേറ്റം കുറിച്ചു.

29 പന്തില്‍ 12 ഫോറും ഒരു സിക്‌സും സഹിതം 64 റണ്‍സ് വാരി പുറത്താകാതെ നിന്ന റിച്ച ഘോഷിന്റെ വെടിക്കെട്ട് ബാറ്റിങാണ് ഇന്ത്യക്ക് കരുത്തായത്. റിച്ചയുടെ കന്നി ടി20 അര്‍ധ സെഞ്ച്വറിയാണിത്. ഒപ്പം ഹര്‍മന്‍പ്രീതിന്റെ മികവും. താരം 47 പന്തില്‍ 7 ഫോറും ഒരു സിക്‌സും സഹിതം 66 റണ്‍സെടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഓപ്പണര്‍ ഷെഫാലി വര്‍മയാണ് മിന്നും ബാറ്റിങ് പുറത്തെടുത്ത മറ്റൊരു താരം. 18 പന്തില്‍ ഒരു സിക്‌സും 5 ഫോറും സഹിതം താരം 37 റണ്‍സ് അടിച്ചെടുത്തു. സ്മൃതി മന്ധാന (13), ജെമിമ റോഡ്രിഗസ് (14), ദയാളന്‍ ഹേമലത (2) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

യുഎഇക്കായി എഗോദജെ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. സമെയ്ര ധരണിധര്‍ക, ഹീന ഹോചന്ദനി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു