വിക്കറ്റ് നേട്ടം സഹ താരത്തിനൊപ്പം ആഘോഷിക്കുന്ന നോൻകുലുലേക മ്ലാബ 
Sports

പൊരുതി നിന്ന് സ്റ്റഫാനി ടെയ്‌ലര്‍; വനിതാ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 119 റണ്‍സ് വിജയ ലക്ഷ്യം

4 വിക്കറ്റുകള്‍ വീഴ്ത്തി നോന്‍കുലുലേക മ്ലാബ

സമകാലിക മലയാളം ഡെസ്ക്

ദുബായ്: വനിതാ ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്ക് മുന്നില്‍ 119 റണ്‍സ് വിജയ ലക്ഷ്യം വച്ച് വെസ്റ്റ് ഇന്‍ഡീസ്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് വനിതകള്‍ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സാണ് കണ്ടെത്തിയത്.

ടോസ് നേടി ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങിനു ഇറങ്ങിയ വിന്‍ഡീസിനായി സൂപ്പര്‍ താരം സ്റ്റഫാനി ടെയ്‌ലര്‍ ക്രീസില്‍ ഉറച്ചു നിന്നു പൊരുതി. താരം 41 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 44 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

ഷെമൈന്‍ കാംപെല്‍ (17), സയ്ദ ജെയിംസ് (പുറത്താകാതെ 15), ഡിയേന്ദ്ര ഡോട്ടിന്‍ (13), ക്യാപ്റ്റന്‍ ഹെയ്‌ലി മാത്യൂസ് (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

4 വിക്കറ്റുകള്‍ വീഴ്ത്തിയ നോന്‍കുലുലേക മ്ലാബയുടെ ബൗളിങാണ് വിന്‍ഡീസിനെ 118ല്‍ ഒതുക്കിയത്. മരിസന്‍ കാപിനാണ് ശേഷിച്ച രണ്ട് വിക്കറ്റുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

SCROLL FOR NEXT