ഹര്‍മന്‍പ്രീത് കൗര്‍ എക്സ്
Sports

ഹര്‍മന്‍പ്രീത് ഏക ഇന്ത്യന്‍ താരം! ഐസിസി വനിതാ ടി20 ലോകകപ്പ് ഇലവന്‍

ലൗറ വോള്‍വാര്‍ട് ക്യാപ്റ്റന്‍

Author : സമകാലിക മലയാളം ഡെസ്ക്

ഷാര്‍ജ: വനിതാ ടി20 ലോകകപ്പിലെ ടീം ഓഫ് ദി ടൂര്‍ണമെന്റ് പ്രഖ്യാപിച്ച് ഐസിസി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ മാത്രമാണ് ടീമില്‍ ഇടം പിടിച്ച ഏക ഇന്ത്യന്‍ താരം.

ദക്ഷിണാഫ്രിക്കയെ ഫൈനലിലേക്ക് നയിച്ച ലൗറ വോള്‍വാര്‍ടാണ് ടീം ക്യാപ്റ്റന്‍. ഈഡന്‍ കാര്‍സനാണ് ടീമിലെ 12ാം താരം. നിഗര്‍ സുല്‍ത്താനയാണ് ടീമിന്റെ വിക്കറ്റ് കീപ്പര്‍.

ഐസിസി ടീം

ലൗറ വോള്‍വാര്‍ട് (ക്യാപ്റ്റന്‍), ടസ്മിന്‍ ബ്രൈറ്റ്‌സ്, ഡനി വ്യാറ്റ്, അമേലിയ കേര്‍, ഹര്‍മന്‍പ്രീത് കൗര്‍, ദിയേന്ദ്ര ഡോട്ടിന്‍, നിഗര്‍ സുല്‍ത്താന, അഫി ഫ്‌ളെച്ചര്‍, റോസ്‌മേരി മെയ്ര്‍, മേഗാന്‍ ഷുട്ട്, നോന്‍കുലുലേകോ മ്ലാബ. ഈഡന്‍ കാര്‍സന്‍ (12ാം താരം).

ഇന്ത്യയ്ക്ക് നിരാശ സമ്മാനിച്ച ടൂര്‍ണമെന്റായിരുന്നു. ആദ്യ റൗണ്ടില്‍ തന്നെ ഇന്ത്യ മടങ്ങി. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ടി20 ലോകകപ്പിന്റെ സെമിയിലെത്താതെ പുറത്താകുന്നത്.

ടൂര്‍ണമെന്റില്‍ ബാറ്റിങ് മികവ് കൊണ്ട് ടീമിനെ മുന്നില്‍ നിന്നു നയിച്ച താരമാണ് ലൗറ. ടൂര്‍ണമെന്റിലെ ടോപ് സ്‌കോററും താരം തന്നെ (223 റണ്‍സ്). ഒപ്പം സഹ ഓപ്പണര്‍ ടസ്മിന്‍ ബ്രൈറ്റ്‌സും തിളങ്ങി. താരമാണ് റണ്‍സ് പട്ടികയില്‍ രണ്ടാം (187) സ്ഥാനത്ത്.

ഡാനിയല്‍ വ്യാറ്റാണ് ടീമിലെ മറ്റൊരു ബാറ്റര്‍. താരം റണ്‍സ് പട്ടികയില്‍ മൂന്നാമത്. (151 റണ്‍സ്). ഹര്‍മന്‍പ്രീതാണ് കൂടുതല്‍ റണ്‍സ് സ്വന്തമാക്കിയ താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്ത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ 150 റണ്‍സ് അടിച്ചു.

ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട അമേലിയ കേറാണ് ടീമിലെ നാലാം സ്ഥാനത്തെ ബാറ്റര്‍. ഒരു വനിതാ ടി20 ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടയാണ് താരം നടത്തിയത്. 16 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 135 റണ്‍സും അടിച്ച് താരം മികച്ച ഓള്‍ റൗണ്ട് പ്രകടനമാണ് പുറത്തെടുത്തത്. ദിയേന്ദ്ര ഡോട്ടിനാണ് ടീമിലെ രണ്ടാമത്തെ ഓള്‍ റൗണ്ടര്‍. താരം 115 റണ്‍സും 5 വിക്കറ്റുകളും വീഴ്ത്തി.

റോസ് മേരി മെയ്ര്‍ (10 വിക്കറ്റുകള്‍), മെഗാന്‍ ഷുട്ട് (8 വിക്കറ്റുകള്‍) എന്നിവരാണ് ടീമില്‍ മുഖ്യ പേസര്‍മാര്‍. നോന്‍കുലുലേക മ്ലാബ (12 വിക്കറ്റുകള്‍), അഫി ഫ്‌ളെച്ചര്‍ (10 വിക്കറ്റുകള്‍) എന്നിവരാണ് സ്പിന്നര്‍മാര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'ഞാൻ വളരെ സന്തോഷത്തിലും ആവേശത്തിലുമാണ്'; വിവാഹത്തിന് പിന്നാലെ പേര് മാറ്റി രശ്മിക, വിഡിയോ

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

SCROLL FOR NEXT