ഹെതര്‍ ഗ്രഹാം  എക്സ്
Sports

പരിക്കേറ്റ് ടെയ്‌ല വ്‌ളാമിങ്ക് പുറത്ത്; ഹെതര്‍ ഗ്രഹാം ഓസ്‌ട്രേലിയന്‍ ടീമില്‍

വനിതാ ടി20 ലോകകപ്പില്‍ ഇന്ന് ഇന്ത്യ- ഓസ്‌ട്രേലിയ പോരാട്ടം

Author : സമകാലിക മലയാളം ഡെസ്ക്

ഷാര്‍ജ: വനിതാ ടി20 ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ടീമില്‍ ഇടം കണ്ടെത്തി ഓള്‍ റൗണ്ടര്‍ ഹെതര്‍ ഗ്രഹാം. പരിക്കേറ്റ് പുറത്തായ ടെയ്‌ല വ്‌ളാമിങ്കിനു പകരമാണ് ഹെതര്‍ സ്ഥാനം പിടിച്ചത്. ഇന്ന് ഇന്ത്യയെ നേരിടാനുള്ള ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ താരത്തേയും പരിഗണിക്കും.

ഓസീസിനായി 5 ടി20 മത്സരങ്ങള്‍ കളിച്ച താരമാണ് ഹെതര്‍. അലിസ ഹീലിയും നിലവില്‍ പരിക്കിന്റെ പിടിയിലാണ്. പാകിസ്ഥാനെതിരായ പോരാട്ടത്തിലാണ് ടെയ്‌ലയ്ക്കും അലിസയ്ക്കും പരിക്കേറ്റത്. ബാറ്റിങ് പാതിയില്‍ നിര്‍ത്തി അലിസ ക്രീസ് വിട്ടിരുന്നു. എന്നാല്‍ നിലവില്‍ താരം ടീമില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സെമി ഏറെക്കുറെ ഉറപ്പിച്ചാണ് നിലവിലെ ചാംപ്യന്‍മാര്‍ ഇന്ത്യന്‍ വനിതകളെ നേരിടാനിറങ്ങുന്നത്. ഓസ്‌ട്രേലിയയേക്കാള്‍ ഈ മത്സരം നിര്‍ണായകമാകുന്നത് ഇന്ത്യക്കാണ്.

സെമി ഉറപ്പിക്കാന്‍ ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യം. ഇന്ന് ജയിച്ചാലും ഇന്ത്യക്ക് സെമി ഉറപ്പിക്കാന്‍ സാധിക്കില്ല. മറ്റ് ടീമുകളുടെ ഫലവും നെറ്റ് റണ്‍റേറ്റും സ്ഥാന നിര്‍ണയത്തില്‍ അനുകൂലമാകണം.

ഓസ്ട്രേലിയക്കെതിരെ കൂറ്റന്‍ ജയം പിടിച്ച് നെറ്റ് റേറ്റ് ഉയര്‍ത്തിയാല്‍ തന്നെ ഇന്ത്യ പാതി ദൂരം പിന്നിടും. ഇതൊക്കെ അനുകൂലമാകാന്‍ ഇന്ന് ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ ചിന്തിക്കേണ്ടതില്ല. ഇന്ന് വൈകീട്ട് 7.30 മുതല്‍ ഷാര്‍ജയിലാണ് പോരാട്ടം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT