Womens T20 World Cup x
Sports

'വനിതകള്‍' ടി20 ലോകകപ്പില്‍ നിന്ന് പുറത്ത്; 'പുരുഷന്‍മാര്‍' അട്ടിമറിക്കപ്പെട്ടു; ഇന്ത്യന്‍ ക്രിക്കറ്റിന് 'വൻ നഷ്ടങ്ങളുടെ ദിനം'!

വനിതാ ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്ക് മുന്നില്‍ വീണ്ടും അടിപതറി ഇന്ത്യ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ലണ്ടന്‍: ഏകദിന ലോകകപ്പ് നേട്ടത്തിനു പിന്നാലെ ടി20 ലോക കിരീടമെന്ന ഇന്ത്യന്‍ വനിതകളുടെ മോഹം ഒരിക്കല്‍ കൂടി പൊലിഞ്ഞു. തുടരെ രണ്ടാം വട്ടവും ഇന്ത്യന്‍ വനിതാ ടി20 ലോകകപ്പിന്റെ സെമിയിലെത്താതെ പ്രാഥമിക ഘട്ടത്തില്‍ തന്നെ പുറത്ത്. ഓസ്‌ട്രേലിയക്കെതിരായ പോരാട്ടത്തില്‍ 6 വിക്കറ്റ് തോല്‍വി വഴങ്ങിയാണ് ഇന്ത്യ പുറത്തായത്. ഇന്ത്യ ഓസ്ട്രേലിയയോട് തോറ്റതോടെ ദക്ഷിണാഫ്രിക്ക വനിതകൾ സെമിയിലേക്ക് മുന്നേറുകയും ചെയ്തു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തു. ഓസ്‌ട്രേലിയ 19 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്ത് വിജയം പിടിച്ചു. ടി20 വനിതാ ലോകകപ്പില്‍ നിന്നു ഇന്ത്യ പുറത്താകുന്നതിനു തൊട്ടുമുന്‍പാണ് ഇന്ത്യന്‍ പുരുഷ ടീമിനെ അയര്‍ലന്‍ഡ് അട്ടിമറിച്ച് 2-0ത്തിന് ട20 പരമ്പര തൂത്തുവാരിയത്. 16 ടി20 പരമ്പര നേട്ടമെന്ന തുടര്‍ യാത്രയ്ക്കും അയര്‍ലന്‍ഡ് വിരാമമിട്ടു. പിന്നാലെയാണ് വനിതാ ടീമിന്റേയും വന്‍ നഷ്ടം.

ഓസീസ് വനിതാ ടീമിനായി എല്ലിസ് പെറിയും ആഷ്‌ലി ഗാര്‍ഡ്‌നറും അര്‍ധ സെഞ്ച്വറി നേടി വിജയത്തില്‍ നിര്‍ണായകമായി. എല്ലിസ് പെറി 38 പന്തില്‍ 8 ഫോറുകള്‍ സഹിതം 56 റണ്‍സെടുത്തു. ആഷ്‌ലി 29 പന്തില്‍ 3 വീതം സിക്‌സും ഫോറും സഹിതം 53 റണ്‍സും വാരി പുറത്താകാതെ നിന്നു. ബെത് മൂണി (22), ഫോബ് ലിച്ഫീല്‍ഡ് (24) എന്നിവരും മികച്ച സംഭാവന നല്‍കി.

ഇന്ത്യക്കായി ശ്രീചരണി 2 വിക്കറ്റെടുത്തു. ദീപ്തി ശര്‍മ, രേണുക സിങ് എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.

നേരത്തെ മുന്‍നിര ബാറ്റര്‍മാരുടെ മികവാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ അര്‍ധ സെഞ്ച്വറി നേടി. താരം 27 പന്തില്‍ 3 സിക്‌സും 6 ഫോറും സഹിതം 56 റണ്‍സ് എടുത്തു. സ്മൃതി മന്ധാന (38), ഷെഫാലി വര്‍മ (34), ജെമിമ റോഡ്രിഗ്‌സ് (34) എന്നിവരും തിളങ്ങി.

ഓസ്‌ട്രേലിയക്കായി സോഫി മൊളിനെക്‌സ് 2 വിക്കറ്റെടുത്തു. സ്മൃതി റണ്ണൗട്ടായി മടങ്ങി. ജെമിമ റിട്ടയേഡ് ഔട്ട്.

Womens T20 World Cup: India crashed out of the tournament after losing to Australia by six wickets on Sunday at the Lord's Cricket Ground

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ടാല്‍ സുന്ദരന്‍ ആണെങ്കിലും ചെകുത്താന്റെ സ്വഭാവം'; മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി എം എം മണി

പന്തീരാങ്കാവ് ടോള്‍ പ്ലാസ ജീവനക്കാരന് നേരെ ആക്രമണം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്, കാര്‍ കണ്ടെടുത്തു

അട്ടിമറിച്ച് അയര്‍ലന്‍ഡ്! ടി20 പരമ്പര തൂത്തുവാരി ചരിത്രമെഴുതി; ഇന്ത്യയുടെ 16 തുടര്‍ പരമ്പര നേട്ടങ്ങള്‍ക്ക് വിരാമം

വനിതാ ക്രിക്കറ്റിൽ പുതു ചരിത്രം; 'വിക്കറ്റ് വേട്ടയിൽ' ദീപ്തി ശർമയ്ക്ക് റെക്കോർഡ്

ഓടുന്ന ഡബിൾ ഡക്കർ ബസിൽ നിന്ന് തലയും ശരീരവും പുറത്തിട്ട് അഭ്യാസം; അപകട യാത്രയുടെ ഞെട്ടിക്കുന്ന വിഡിയോ