വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ന്യൂസിലന്‍ഡ് താരങ്ങള്‍ എക്സ്
Sports

ടി20 ലോകകപ്പ്; അനിവാര്യ ജയത്തിലേക്ക് ന്യൂസിലന്‍ഡ് വനിതകള്‍ക്ക് വേണ്ടത് 116 റണ്‍സ്

ശ്രീലങ്ക നിശ്ചിത ഓവറില്‍ 5 വിക്കറ്റിന് 115 റണ്‍സ്

സമകാലിക മലയാളം ഡെസ്ക്

ഷാര്‍ജ: വനിതാ ടി20 ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ ശ്രീലങ്കക്കെതിരെ ന്യൂസിലന്‍ഡിനു 116 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ലങ്കന്‍ വനിതകള്‍ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സ് കണ്ടെത്തി.

സെമി സാധ്യത നിലനിര്‍ത്താന്‍ കിവികള്‍ക്ക് ജയം അനിവാര്യമാണ്. ടൂര്‍ണമെന്റില്‍ നിന്നു പുറത്തായ ലങ്ക ആശ്വാസ വിജയമാണ് തേടുന്നത്. ലങ്ക ജയിക്കുന്നത് ഇന്ത്യയുടെ സെമി സാധ്യതകളും കൂട്ടും.

ടോസ് നേടി ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 35 റണ്‍സെടുത്ത ക്യാപ്റ്റന്‍ ചമരി അട്ടപ്പട്ടുവാണ് ടീമിന്റെ ടോപ് സ്‌കോറര്‍.

ഹര്‍ഷിത സമരവിക്രമ (18), നിലാക്ഷിക സില്‍വ (പുറത്താകാതെ 14), അമ കഞ്ചാന (പുറത്താകാതെ 10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. കവിഷ ദില്‍ഹരി 10 റണ്‍സെടുത്തു മടങ്ങി.

കിവി നിരയില്‍ ലെയ് കാസ്‌പെരെക്, അമേലിയ കെര്‍ എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ഈഡന്‍ കാര്‍സന്‍ ഒരു വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ഡെലുലുവിന്റെ കാമുകന്‍ നിവിന്‍ ആണെന്ന് പറയുന്നത് മണ്ടന്മാര്‍, അത് ഇവരില്‍ ഒരാള്‍'; ചൂടുപിടിച്ച് ചര്‍ച്ച; ഇവരിത് ചിരിപ്പിച്ച് കൊല്ലും!

എയിംസും ഇല്ല, അതിവേഗ റെയിലും ഇല്ല, കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് പി രാജീവ്

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

SCROLL FOR NEXT