ഇന്ത്യന്‍ ടീം എക്സ്
Sports

അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് ഗ്രാന്‍ഡ് ഫിനാലെ; ഇന്ത്യക്കെതിരെ ബാറ്റിങ് എടുത്ത് ദക്ഷിണാഫ്രിക്ക

സെമി ജയിച്ച ഇലവനെ നിലനിര്‍ത്തി ടീമുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

ക്വലാലംപുര്‍: അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ടോസ് നേടി ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുത്തു. ഇരു ടീമുകളും സെമി ജയിച്ച ഇലവനെ തന്നെ നിലനിര്‍ത്തി.

തുടരെ രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ കൗമാരക്കാരികള്‍ കളത്തിലിറങ്ങുന്നത്. ടൂര്‍ണമെന്റില്‍ ഇരു ടീമുകളും ഒരു കളിയും തോല്‍ക്കാതെയാണ് ഫൈനലിലേക്ക് കുതിച്ചെത്തിയത്.

കഴിഞ്ഞ തവണയാണ് ടൂര്‍ണമെന്റ് ആരംഭിച്ചത്. കന്നി ലോക കിരീടം ഇന്ത്യയാണ് സ്വന്തമാക്കിയത്. ചാംപ്യന്‍പട്ടം നിലനിര്‍ത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ദക്ഷിണാഫ്രിക്ക കന്നി ലോക കിരീടമാണ് ലക്ഷ്യമിടുന്നത്. സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനേയും ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയേയും വീഴ്ത്തിയാണ് ഗ്രാന്‍ഡ് ഫിനാലെയ്ക്ക് ഇറങ്ങുന്നത്.

ബാറ്റിങിലും ബൗളിങിലും ശ്രദ്ധേയ പ്രകടനങ്ങള്‍ ഇത്തവണ ഇന്ത്യ പുറത്തെടുത്തു. ടൂര്‍ണമെന്റിലെ ആദ്യ സെഞ്ച്വറി ഇന്ത്യയുടെ ഗോംഗഡി തൃഷ സ്വന്തമാക്കിയിരുന്നു. താരം മിന്നും ഫോമിലാണ്. സഹ ഓപ്പണര്‍ ജി കമാലിനിയും തകര്‍പ്പന്‍ ഫോമിലേക്ക് മടങ്ങിയെത്തി. ക്വാര്‍ട്ടറിലും സെമിയിലും താരം തുടരെ അര്‍ധ സെഞ്ച്വറികള്‍ നേടി.

ഹാട്രിക്ക് വിക്കറ്റുകളടക്കം മിന്നും പ്രകടനങ്ങളുമായി കളം വാണ വൈഷ്ണവി ശര്‍മയുടെ മികവും ഇന്ത്യയുടെ ഫൈനല്‍ പ്രവേശം വരെ നിര്‍ണായകമായി. സെമിയില്‍ പരുണിക സിസോദിയയും ബൗളിങില്‍ തിളങ്ങിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആരാണ് രാജ?, സിപിഐ നേതാവ് ആനി രാജയുടെ വോട്ട് വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ

സ്വര്‍ണവില വീണ്ടും കൂടി; 1,12,500ന് മുകളില്‍

ഗുരു ഉപദേശിച്ചു; 3,383 കോടി ആസ്തിയുള്ള എംഎല്‍എ യാചകനായി തെരുവില്‍ - VIDEO

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍