ജെയ്സ്മിന്‍ ലംബോറിയ 
Sports

ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പ് ഇന്ത്യയ്ക്ക് ഇരട്ടനേട്ടം; ജെയ്സ്മിന്‍ ലംബോറിയക്ക് സ്വര്‍ണം, നുപുറിന് വെള്ളി

സെറെമെറ്റയ്ക്കെതിരെ ശക്തമായ മത്സരമാണ് ജെയ്സ്മിന്‍ നടത്തിയത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ജെയ്സ്മിന്‍ ലംബോറിയയ്ക്ക് സ്വര്‍ണം. വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ പോളണ്ടിന്റെ ഒളിംപിക് വെള്ളി മെഡല്‍ ജേതാവ് ജൂലിയ സെറെമെറ്റയെ പരാജയപ്പെടുത്തിയാണ് ജെയ്സ്മിന്‍ ലംബോറിയുടെ സ്വര്‍ണ നേട്ടം. മൽസരത്തിന്റെ തുടക്കത്തിൽ പോയന്റ് നഷ്ടമായെങ്കിലും പിന്നെ ജാസ്മിൻ കത്തിക്കയി മൽസരം 4-1 ന് കൈപ്പിടിയിലൊതുക്കി ചരി​ത്രം കുറിക്കുകയായിരുന്നു.

2022 കോമൺവെൽത്ത് ഗെയിംസിൽ വെങ്കലമെഡൽ നേടിയ താരമാണ് ഹരിയാനക്കാരിയായ ജെയ്സ്മിന്‍. 2024 പാരിസ് ഒളിംപിക്സിൽ നിരാശപ്പെടുത്തിയെങ്കിലും 2025 ലിവർപൂളിൽ മലയാളിയായ കോച്ച് ഡി.ചന്ദ്രലാലിന്റെ കീഴിലെ പരിശീലനത്തിൽ താരം സ്വർണം നേടുകയായിരുന്നു.

ലിവര്‍പൂളില്‍ നടന്ന ചാംപ്യന്‍ഷിപ്പ്‌ ഇന്ത്യന്‍ ബോക്സിങ്ങിന് മറ്റൊരു നാഴികക്കല്ലായി. വനിതാ +80 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ നുപുര്‍ വെള്ളി മെഡല്‍ നേടി, ലോക വേദിയിലെ ഇന്ത്യയുടെ ഏറ്റവും മികച്ച നേട്ടങ്ങളാണിവ.

സെറെമെറ്റയ്ക്കെതിരെ ശക്തമായ മത്സരമാണ് ജെയ്സ്മിന്‍ നടത്തിയത്. കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു മത്സരം. കാണികളുടെ പിന്തുണ പോളിഷ് ബോക്സര്‍ക്ക് അനുകൂലമായിരുന്നു. 24 കാരിയായ ഇന്ത്യന്‍ താരം രണ്ടാം റൗണ്ടില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണ്ണ മെഡലാണ്.

World Boxing Championships 2025: Jaismine Lamboria Makes History, Wins Featherweight Gold After Defeating Julia Szeremeta

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

മമ്മൂട്ടി കമ്പനിയുടെ ഷോർട്ട് ഫിലിം വരുന്നു; സംവിധായകൻ രഞ്ജിത്, നായികയെയും നായകനെയും മനസിലായോ?

എണ്ണമയമുള്ള ചർമ്മമാണോ നിങ്ങൾക്ക്? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

'പറഞ്ഞാല്‍ പങ്കെടുക്കുമായിരുന്നു', റസൂല്‍പൂക്കുട്ടി ചുമതലയേല്‍ക്കുന്ന ചടങ്ങിന് ക്ഷണിച്ചില്ല, അതൃപ്തി പ്രകടമാക്കി പ്രേംകുമാര്‍

'മോഹന്‍ലാലിനെ അവന്‍ അറിയാതെ വിളിച്ചിരുന്ന പേര്, പറഞ്ഞാല്‍ എന്നെ തല്ലും'; ഇരട്ടപ്പേര് വെളിപ്പെടുത്തി ജനാര്‍ദ്ദനന്‍

SCROLL FOR NEXT