ഫോട്ടോ: ട്വിറ്റർ 
Sports

പരിശീലനത്തിനിടെ അപകടം; ഹാട്രിക്ക് ലോക ചാമ്പ്യൻ സൈക്ലിസ്റ്റ് ആമി പീറ്റേഴ്‌സ് കോമയിൽ

പരിശീലനത്തിനിടെ അപകടം; ഹാട്രിക്ക് ലോക ചാമ്പ്യൻ സൈക്ലിസ്റ്റ് ആമി പീറ്റേഴ്‌സ് കോമയിൽ

Author : സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: പരിശീലനത്തിനിടെയുണ്ടായ അപകടത്തെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയയാക്കിയ ഡച്ച് സൈക്ലിസ്റ്റ് ആമി പീറ്റേഴ്‌സ് കോമയിൽ. സ്‌പെയ്‌നിലെ കാൽപെയിൽ നടന്ന ഡച്ച് ദേശീയ ടീമിന്റെ പരിശീലനത്തിനിടെയാണ് ആമിക്ക് പരിക്കേറ്റത്. കൂട്ടിയിടിച്ച് വീണ താരത്തിന്റെ തലയ്ക്ക് സാരമായ പരിക്കേൽക്കുകയായിരുന്നു. 

മൂന്ന് തവണ മാഡിസൺ ലോക സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ ജേതാവാണ് ആമി. കൂട്ടിയിടിക്ക് ശേഷം ബോധം നഷ്ടപ്പെട്ട ആമിയെ ഉടൻ തന്നെ എയർ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

തലച്ചോറിലെ സമ്മർദം ഒഴിവാക്കുന്നതിന് വേണ്ടി നടത്തിയ ശസ്ത്രക്രിയക്ക് ശേഷം മെഡിക്കൽ സംഘം താരത്തെ കോമ സ്ഥിതിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 2019, 2020, 2021 വർഷങ്ങളിലാണ് തുടർച്ചയായി മാഡിസൺ ലോക ചാമ്പ്യൻഷിപ്പ് ആമി പീറ്റേഴ്‌സ് വിജയിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് അപൂർവമെന്ന് കോടതി; ജനങ്ങൾ മാധ്യമങ്ങളിലൂടെ എല്ലാം കണ്ടതാണ്; 5 പ്രതികൾക്ക് ജാമ്യമില്ല

മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേ​ഗം; രാജസ്ഥാനെ ഇരുട്ടിലാക്കി ആഞ്ഞടിച്ച് മണൽക്കാറ്റ്; അസാധാരണ കാലാവസ്ഥയിൽ പരിഭ്രാന്തരായി ജനം (വിഡിയോ)

വിജയ് ജനസേവനത്തിന് ഇറങ്ങിയത് താരസാമ്രാജ്യം ഉപേക്ഷിച്ച്; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ആശംസകളുമായി രാംചരണ്‍

വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ കാര്‍ഡ് ഇനി ഡിജിറ്റല്‍; സമയം രാവിലെ 7 മുതല്‍ രാത്രി 7 വരെ

'ഇഞ്ചി'... കിട്ടിയാൽ ഊട്ടി ഇല്ലെങ്കിൽ ചട്ടി; പക്ഷേ, 'കപ്പ'... സൂപ്പറാ!

SCROLL FOR NEXT