ഫോട്ടോ: ട്വിറ്റർ 
Sports

ലോക ചാമ്പ്യന്‍ഷിപ്പ്; ക്വാര്‍ട്ടറില്‍ കടന്ന് പിവി സിന്ധു, കാത്തിരിക്കുന്നത് കരുത്തനായ എതിരാളി

6ാം സീഡായ സിന്ധു 48 മിനിറ്റില്‍ തായ് താരത്തെ തോല്‍പ്പിച്ചു. തുടരെ രണ്ട് വട്ടം ചോച്ചുവോങ്ങിന് മുന്‍പില്‍ നേരത്തെ സിന്ധു തോറ്റിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്:  ബിഡബ്ല്യുഎഫ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടറില്‍ കടന്ന് ഇന്ത്യയുടെ പിവി സിന്ധു. 9ാം സീഡായ തായ് താരം ചോച്ചുവോങിനെയാണ് സിന്ധു വീഴ്ത്തിയത്. സ്‌കോര്‍ 24-14,21-18

6ാം സീഡായ സിന്ധു 48 മിനിറ്റില്‍ തായ് താരത്തെ തോല്‍പ്പിച്ചു. തുടരെ രണ്ട് വട്ടം ചോച്ചുവോങ്ങിന് മുന്‍പില്‍ നേരത്തെ സിന്ധു തോറ്റിരുന്നു. അതിന് ഇവിടെ പകരം വീട്ടാനും സിന്ധുവിനായി. 

ഓള്‍ ഇംഗ്ലണ്ട് ഓപ്പണിലും വേള്‍ഡ് ടൂര്‍ ഫൈനലിലും ഈ വര്‍ഷം ആദ്യം ചോച്ചുവോങ്ങിനോട് സിന്ധു തോല്‍വി വഴങ്ങി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങ് ആണ് സിന്ധുവിന്റെ എതിരാളി. 5-14 എന്ന മോശം റെക്കോര്‍ഡ് ആണ് തായ് സു യിങ്ങിനോട് സിന്ധുവിനുള്ളത്. 2019ലാണ് തായ് സു യിങ്ങിന് എതിരെ സിന്ധു അവസാനം ജയിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മമതയും വീണു, ബംഗാളില്‍ ദീദിയുടെ ദയനീയ പരാജയം; 207 സീറ്റുമായി ബിജെപി

വലത് തരം​ഗത്തിനിടെ പുതു ചരി‍ത്രമെഴുതി കെ രാജൻ; ഒല്ലൂരിൽ ഹാട്രിക്ക് വിജയം

ഒരു ചെലവുമില്ലാതെ 6984 വോട്ട്; ചിറ്റൂരില്‍ എല്‍ഡിഎഫിനെ വീഴ്ത്തിയ അപരന്‍

Kerala Election Results 2026 Live: ആധിപത്യം സമ്പൂർണം... യുഡിഎഫിന്റെ 'മഹാ വിസ്മയം'; എൽഡിഎഫിന്റേത് ദയനീയ 'പതനം'; മൂന്നിതളായി 'താമര'

എംഎം മണിയുടെ കോട്ടയിളകി: ഉടുമ്പൻചോലയ്ക്ക് ഇനി 'സേനാപതിയുടെ കാവൽ'

SCROLL FOR NEXT