ഡ‍ിങ് ലിറനും ഗുകേഷും എക്സ്
Sports

46 നീക്കങ്ങള്‍, ആറാം പോരിലും സമനില പാലിച്ച് ഗുകേഷും ഡിങ് ലിറനും

ലോക ചെസ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇരു താരങ്ങള്‍ക്കും 3 വീതം പോയിന്റുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

സിങ്കപ്പുര്‍: ലോക ചെസ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെ ആറാം പോരാട്ടവും സമനിലയില്‍. നിലവിലെ ലോക ചാംപ്യന്‍ ചൈനയുടെ ഡിങ് ലിറനും ഇന്ത്യയുടെ യുവ താരം ഡി ഗുകേഷുമാണ് ലോക ചാംപ്യന്‍ പട്ടത്തിനായി ഏറ്റുമുട്ടുന്നത്.

ഇതോടെ ഇരു താരങ്ങള്‍ക്കും 3 വീതം പോയിന്റുകള്‍. 7.5 പോയിന്റാണ് ലോക കിരീടത്തിനു വേണ്ടത്. ഇരുവര്‍ക്കും ശേഷിക്കുന്ന എട്ട് റൗണ്ടില്‍ നിന്നു 4.5 പോയിന്റുകളാണ് വേണ്ടത്.

ആറാം പോരാട്ടത്തില്‍ ഗുകേഷ് കറുത്ത കരുക്കളുമായാണ് കളിച്ചത്. 46 നീക്കങ്ങള്‍ക്കൊടുവിലാണ് പോരാട്ടം ഒപ്പത്തിനൊപ്പം പിരിഞ്ഞത്.

ഒന്നാം പോരാട്ടം ജയിച്ച് ഡിങ് ലിറന്‍ തുടങ്ങിയെങ്കിലും ഗുകേഷ് മൂന്നാം മത്സരത്തില്‍ ജയം പിടിച്ച് ഒപ്പമെത്തി. അതിനിടെ രണ്ടാം പോരാട്ടം ഇരുവരും സമനിലയില്‍ പിരിഞ്ഞിരുന്നു. പിന്നാലെയാണ് നാലും അഞ്ചും ആറും പോരാട്ടം ഒപ്പത്തിനൊപ്പം നിന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ന്യൂയോർക്കിൽ റെയിൽവേ ട്രാക്കിലിരുന്ന ഇന്ത്യൻ വംശജയും സുഹൃത്തും ട്രെയിൻ തട്ടി മരിച്ചു: ചിരിച്ചുകൊണ്ട് ട്രാക്കിലിരുന്നെന്ന് ഡ്രൈവർ

ഫ്ലാക്സ് സീഡ് ജെല്ല് വീട്ടിൽ തയ്യാറാക്കാം, ഡ്രൈ ഹെയറിന് മികച്ചത്

നഴ്സുമാർക്ക് റെയിൽവേയിൽ അവസരം; പാരാമെഡിക്കലിൽ 560 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം !

അച്ഛന് രണ്ട് ഭാര്യമാരുണ്ടെന്ന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടില്ല, അത് അദ്ദേഹത്തിന്റെ ജീവിത സാഹചര്യങ്ങള്‍: ഷോബി തിലകന്‍