അസലങ്കയുടെ ബാറ്റിങ്/ പിടിഐ 
Sports

മാത്യൂസിന്റെ 'ടൈംഡ് ഔട്ട്', അസലങ്കയുടെ 'ടൈമിങ് സെഞ്ച്വറി'- ബംഗ്ലാദേശിനു ജയിക്കാന്‍ 280 റണ്‍സ്

ചരിത് അസലങ്കയുടെ സമയോചിത സെഞ്ച്വറിയാണ് ശ്രീലങ്കയ്ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആഞ്ചലോ മാത്യൂസിന്റെ ടൈംഡ് ഔട്ട് അടക്കമുള്ള നാടകീയ സംഭവങ്ങള്‍ കണ്ട പോരാട്ടത്തില്‍ ശ്രീലങ്കയെ 279 റണ്‍സില്‍ ഓള്‍ ഔട്ടാക്കി ബംഗ്ലാദേശ്. അവര്‍ക്ക് ജയിക്കാന്‍ 280 റണ്‍സ്. ടോസ് നേടി ബംഗ്ലാദേശ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

ചരിത് അസലങ്കയുടെ സമയോചിത സെഞ്ച്വറിയാണ് ശ്രീലങ്കയ്ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. 105 പന്തുകള്‍ നേരിട്ട് ആറ് ഫോറും അഞ്ച് സിക്‌സും സഹിതം അസലങ്ക 108 റണ്‍സുകള്‍ നേടി. താരത്തിന്റെ രണ്ടാം ഏകദിന സെഞ്ച്വറിയാണിത്. ഓപ്പണര്‍ പതും നിസ്സങ്ക, സദീര സമരവിക്രമ (41 റണ്‍സ് വീതം), ധനഞ്ജയ ഡി സില്‍വ (34), മഹീഷ് തീക്ഷണ (22) എന്നിവരുടെ ചെറുത്തു നില്‍പ്പും ശ്രീലങ്കയെ രക്ഷപ്പെടുത്തി. 

ആഞ്ചലോ മാത്യൂസിന്റെ നിര്‍ണായക വിക്കറ്റ് ഒരു അധ്വാനവുമില്ലാതെ ബംഗ്ലാദേശ് നേടിയതാണ് ഹൈലൈറ്റ്. താരം ക്രീസിലെത്താന്‍ വൈകിയതോടെ ബംഗ്ലാ നായകന്‍ ടൈംഡ് ഔട്ട് നിയമം ഫലപ്രദമായി ഉപയോഗിക്കുകയായിരുന്നു. മാത്യൂസ് ബാറ്റിങിനായി വാദിച്ചെങ്കിലും ഷാകിബ് തീരുമാനത്തില്‍ നിന്നു പിന്‍മാറിയില്ല. അങ്ങനെ ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ക്രീസില്‍ ഇറങ്ങാതെ ടൈംഡ് ഔട്ടാകുന്ന താരമായി മാത്യൂസ് മാറി. 

ബംഗ്ലാദേശിനായി തന്‍സിം ഹസന്‍ ഷാകിബ് മൂന്ന് വിക്കറ്റുകള്‍ നേടി. ഷാകിബ് അല്‍ ഹസന്‍, ഷൊരിഫുള്‍ ഇസ്ലാം എന്നിവര്‍ രണ്ട് വിക്കറ്റുകളും മെഹിദി ഹസന്‍ ഒരു വിക്കറ്റുമെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

ഇന്ത്യൻ വിദ്യാർത്ഥികളിൽ 75 ശതമാനം പേർക്കും സ്റ്റാർട്ടപ്പ് ആരംഭിക്കാൻ ആഗ്രഹം,പക്ഷേ തടസ്സങ്ങൾ ഇവയാണ്

പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി; കണ്ണഞ്ചിപ്പിക്കുന്ന വികസനമെന്ന് മമ്മൂട്ടി; കെജിഎസിന് എഴുത്തച്ഛന്‍ പുരസ്‌കാരം; ഇന്നത്തെ അഞ്ച് പ്രധാനവാര്‍ത്തകള്‍

'അതിദാരിദ്ര്യമുക്ത സംസ്ഥാനം'; കേരളത്തെ അഭിനന്ദിച്ച് ചൈന

അപകടസ്ഥലത്ത് കാഴ്ചക്കാരായി നിൽക്കണ്ട; പിഴ 1000 ദിർഹമെന്ന് ഓർമ്മപ്പെടുത്തി അബുദാബി പൊലീസ്

SCROLL FOR NEXT