Sports

മെസ്സിയുടെ ഗോള്‍ നിഷേധിച്ച് വാര്‍ ;  അര്‍ജന്റീനയെ സമനിലയില്‍ തളച്ച് പരാഗ്വെ

നായകന്‍ മെസ്സി നേടിയ ഗോള്‍ വാര്‍ നിഷേധിച്ചത് അര്‍ജീനനയ്ക്ക് തിരിച്ചടിയായി

Author : സമകാലിക മലയാളം ഡെസ്ക്


റിയോ ഡി ജനീറോ : ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മുന്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയെ സമനിലയില്‍ തളച്ച് പരാഗ്വെ. ലാറ്റിനമേരിക്കന്‍ കരുത്തരെ 1-1 നാണ് പരാഗ്വെ സമനിലയില്‍ പിടിച്ചത്. നായകന്‍ മെസ്സി നേടിയ ഗോള്‍ വാര്‍ നിഷേധിച്ചത് അര്‍ജീനനയ്ക്ക് തിരിച്ചടിയായി. 

പെനാല്‍റ്റി അര്‍ജന്റീനന്‍ വലയിലെത്തിച്ച് റോമെറോയാണ് പരാഗ്വെയെ ആദ്യം മുന്നിലെത്തിച്ചത്. തുടര്‍ന്ന് ശക്തമായി ആക്രമിച്ചു കളിച്ച അര്‍ജന്റീന ഗോണ്‍സാലസിന്റെ ബുള്ളറ്റ് ഹെഡ്ഡറിലൂടെ സമനില പിടിക്കുകയായിരുന്നു. 

ആദ്യ പകുതി സമനിലയില്‍ കലാശിച്ചു. രണ്ടാം പകുതിയില്‍ ഫ്രീകിക്ക് പരാഗ്വെ താരത്തിന്റെ കൈയില്‍ തട്ടിയെന്ന് ആരോപിച്ച് അര്‍ജന്റീന പെനാല്‍റ്റിക്കായി വാദിച്ചെങ്കിലും  റഫറി അനുവദിച്ചില്ല. ഇതിന് പിന്നാലെ മെസ്സി പന്ത് പരാഗ്വെ വലയിലെത്തിച്ചു. 

റഫറി ഗോള്‍ തീരുമാനം വാര്‍-ന് വിട്ടു. ദീര്‍ഘ പരിശോധനയ്ക്ക് ശേഷം വാര്‍ ഗോള്‍ നിഷേധിക്കുകയായിരുന്നു. മെസ്സി ഗോള്‍ നേടിയ സമയത്ത് മറ്റൊരു അര്‍ജന്റീന താരം ഓഫ് ആയിരുന്നുവെന്നാണ് കണ്ടെത്തല്‍. ഇത് അര്‍ജന്റീനന്‍ ക്യാംപില്‍  വഴി നീണ്ട പ്രതിഷേധത്തിനും ഇടയാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം