South Africa x
Sports

ഡബ്ല്യുടിസി പോയിന്റ് പട്ടികയില്‍ ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്ത്

ബംഗ്ലദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ ജയം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ജൊഹന്നാസ്ബര്‍ഗ്: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോരാട്ടത്തിന്റെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി നിലവിലെ ചാംപ്യന്‍മാരായ ദക്ഷിണാഫ്രിക്ക. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ 9 വിക്കറ്റിന് വിജയിച്ചതോടെയാണ് അവര്‍ ന്യൂസിലന്‍ഡിനെ പിന്തള്ളി തലപ്പത്തെത്തിയത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് സൈക്കിളില്‍ 8 ടെസ്റ്റില്‍ 6 വിജയങ്ങളും രണ്ട് തോല്‍വിയുമാണ് പ്രോട്ടീസിനുള്ളത്.

72 പോയിന്റും 75 പോയിന്റ് ശതമാനവുമാണ് ദക്ഷിണാഫ്രിക്കയ്ക്ക്. ന്യൂസിലന്‍ഡിന് 72.22 ആണ് പോയിന്റ് ശതമാനം. ഓസ്‌ട്രേലിയയാണ് മൂന്നാം സ്ഥാനത്ത്. അവര്‍ 69.23 ആണ് പോയിന്റ് ശതമാനം. നാലാം സ്ഥാനത്ത് ഇന്ത്യയാണ്. 51.52 ആണ് ഇന്ത്യയുടെ പോയിന്റ് ശതമാനം.

നിലവില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ടെസ്റ്റ് നടക്കുന്നുണ്ട്. ഈ മത്സരത്തിലെ ഫലം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. ജയിച്ചാല്‍ ദക്ഷിണാഫ്രിക്കയെ പിന്തള്ളി ന്യൂസിലന്‍ഡിന് ഒന്നാം സ്ഥാനത്തേക്ക് കയറാം. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിന് സ്വന്തമാക്കിയാല്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് കയറും.

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 9 വിക്കറ്റിനാണ് പ്രോട്ടീസ് വിജയം പിടിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ 12 റണ്‍സായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടിയിരുന്നത്. ഒരു വിക്കറ്റ് നഷ്ടത്തില്‍ അവര്‍ ലക്ഷ്യത്തിലെത്തി.

ഒന്നാം ഇന്നിങ്‌സില്‍ ബംഗ്ലാദേശ് 400 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 168 റണ്‍സുമാണ് നേടിയത്. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സില്‍ 557 റണ്‍സ് നേടി.

Defending champions South Africa have climbed back to the top of the ICC World Test Championship points table after crushing Bangladesh by 9 wickets in Johannesburg on Thursday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അരിയില്‍ ഷുക്കൂർ വധക്കേസ്: ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം

മരണപ്പുല: ആർക്കൊക്കെ എത്ര ദിവസം?, ക്ഷേത്രപ്രവേശനം എപ്പോൾ?, ആചാരങ്ങളും അനുഷ്ഠാനങ്ങളും അറിയാം

Kannur University: Ph.D-യ്ക്ക് അപേക്ഷ ക്ഷണിച്ചു, ഇപ്പോൾ അപേക്ഷിക്കാം

'യാഥാർഥ്യത്തിലേക്ക് വരുമ്പോൾ എനിക്ക് ചെയ്യാൻ പറ്റാത്തൊരു കാര്യമായിരുന്നു അത്'; 'ഡൊറോത്തി'യെക്കുറിച്ച് നടൻ സനന്ത്

കാസർകോട് തളങ്കര കൊലക്കേസ്: പ്രതി നാസറിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ