ഫോട്ടോ: ട്വിറ്റർ 
Sports

'ലോക കിരീടം നേടിയ ക്യാപ്റ്റനും കിവീസ് പരിശീലകനുള്ള ടീമും കിരീടം നേടും'; രണ്ട് ടീമിലും ഇത് തന്നെയല്ലേ എന്ന് ആരാധകര്‍

ഐപിഎല്‍ കിരീടത്തില്‍ മുത്തമിടുക ആരെന്ന് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍

Author : സമകാലിക മലയാളം ഡെസ്ക്


പിഎല്‍ കിരീടത്തില്‍ മുത്തമിടുക ആരെന്ന് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. നാലാം ഐപിഎല്‍ കിരീടം ലക്ഷ്യമിട്ടാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇറങ്ങുന്നത്. 2012 ആവര്‍ത്തിക്കാന്‍ ഉറച്ചാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ വരവ്. ഇവിടെ ഐപിഎല്‍ കിരീട വിജയിയെ പ്രവചിച്ചുള്ള വസീം ജാഫറുടെ ട്വീറ്റാണ് ആരാധകരില്‍ ചിരി പടര്‍ത്തുന്നത്. 

പ്രവചനം: ലോകകപ്പ് ജയിച്ച ക്യാപ്റ്റനും ന്യൂസിലാന്‍ഡ് കോച്ചും ഇന്ന് രാത്രി കിരീടം ഉയര്‍ത്തും, ഇതാണ് വസീം ജാഫറിന്റെ ട്വീറ്റ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നായകന്‍ മോര്‍ഗനും ചെന്നൈ ക്യാപ്റ്റന്‍ ധോനിയും ലോക കിരീടത്തില്‍ മുത്തമിട്ടവരാണ്. രണ്ട് ടീമിന്റേയും പരിശീലകര്‍ ന്യൂസിലാന്‍ഡിന്റെ മുന്‍ താരങ്ങളാണ്. 

ഫ്‌ളെമിങ്ങ് ആണ് ചെന്നൈയുടെ പരിശീലകന്‍. കൊല്‍ക്കത്തയുടേത് ബ്രണ്ടന്‍ മക്കല്ലവും. ചെന്നൈ കിരീടം ഉയര്‍ത്തിയാലും കൊല്‍ക്കത്ത ചാമ്പ്യന്മാരായാലും വസീം ജാഫറുടെ പ്രവചനം കൃത്യമാവും. ഇവിടെ ജാഫറുടെ ബുദ്ധി കണ്ട് ആരാധകര്‍ക്ക് ചിരിയടക്കാനാവുന്നില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT