കോഹ് ലി- സച്ചിന്‍- ആര്യമാന്‍ ബിര്‍ള എക്സ്
Sports

22ാം വയസില്‍ കളി മതിയാക്കി; സച്ചിനെക്കാളും കോഹ് ലിയെക്കാളും പണക്കാരന്‍; ലോകത്തിലെ സമ്പന്നായ ക്രിക്കറ്റര്‍

മധ്യപ്രദേശിനായി രഞ്ജി ട്രോഫി കളിക്കുകയും രാജ്സ്ഥാന്‍ റോയല്‍സിന്റെ മുന്‍ താരവുമായ ആര്യമാന്‍ ബിര്‍ളയാണ് ലോകത്തിലെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റര്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ലോകത്തിലെ ഏറ്റവും പണക്കാരനായ ക്രിക്കറ്റ് താരം ആരാണെന്നറിയാന്‍ ആര്‍ക്കും കൗതുകം ഉണ്ടാകും. സമ്പത്തിന്റെ കാര്യത്തില്‍ സച്ചിനും കോഹ് ലിയും ധോനിയുമെല്ലാം ധനികരായ കായികതാരങ്ങളുടെ പട്ടികയില്‍ മുന്‍നിരയില്‍ ഉണ്ടെങ്കിലും ഇവരാരും ആരുമല്ല ലോകത്തിലെ ധനികനായ ക്രിക്കറ്റ് താരം. 22ാം വയസ്സില്‍ ക്രിക്കറ്റ് മതിയാക്കിയ താരമാണ് സമ്പന്നരില്‍ മുന്നില്‍.

മധ്യപ്രദേശിനായി രഞ്ജി ട്രോഫി കളിക്കുകയും രാജ്സ്ഥാന്‍ റോയല്‍സിന്റെ മുന്‍ താരവുമായ ആര്യമാന്‍ ബിര്‍ളയാണ് ലോകത്തിലെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റര്‍. ഇദ്ദേഹത്തിന്റെ ആസ്തി 70,000 കോടി രൂപയാണ്. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഉടമ കുമാരമംഗലം ബിര്‍ളയുടെ മകനാണ് ആര്യമാന്‍ ബിര്‍ള.

2017-18 കാലത്ത് മധ്യപ്രദേശിനായി രഞ്ജി കളിച്ച ആര്യമാനെ 2018ലെ ഐപിഎല്‍ ലേലത്തില്‍ 30 ലക്ഷത്തിന് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയിരുന്നു. മധ്യപ്രദേശിനായി ഒന്‍പത് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച ആര്യമാന്‍ രഞ്ജി അരങ്ങേറ്റത്തില്‍ രജത് പാടീദാറിനൊപ്പം 72 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയിരുന്നു. 16 റണ്‍സെടുത്ത് പുറത്തായ ആര്യമാന്‍ ഫസ്റ്റ് ക്ലാസ് കരിയറില്‍ ഒരു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 414 റണ്‍സും നാല് ലിസ്റ്റ് എ മത്സരങ്ങളില്‍ 36 റണ്‍സും മാത്രമാണ് നേടിയത്. ചില മത്സരങ്ങളില്‍ പകരക്കാരന്‍ ഫീല്‍ഡറായി ഇറങ്ങിയതൊഴിച്ചാല്‍ ആര്യമാന് ആദ്യ സീസണില്‍ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല.

2019ല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച അദ്ദേഹം പിന്നീട് കളിക്കളത്തിലേക്ക് മടങ്ങിയില്ല. 2023ല്‍ ആദിത്യ ബിര്‍ള ഫാഷന്‍ ആന്റ് റീട്ടെയിലിന്റെ ഡയറക്ടറായി നിയമിക്കപ്പെട്ടു ആര്യമാന്‍. ഗായികയായ സഹോദരി അനന്യയും ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി സംഗീതത്തോട് വിടപറഞ്ഞത് ഈ വര്‍ഷമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഘാടന മികവ് ഒരാളുടെ മാത്രം മിടുക്കൊന്നുമല്ല'; പ്രേംകുമാറിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍

സൗദിയിൽ ഫുഡ് ട്രക്കുകൾക്ക് കടും വെട്ട്; ഈ പ്രദേശങ്ങളിൽ കച്ചവടം പാടില്ല

അനില്‍ അംബാനിയുടെ 3000 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; ഇ ഡി നടപടി കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍

സന്യാസിമാര്‍ ശവസംസ്‌കാര സമയത്ത് ഉരുവിടുന്ന ജപം; എന്താണ് ഡീയസ് ഈറെ? മറുപടിയുമായി സംവിധായകന്‍

സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്ല, ചികിത്സയ്ക്കും കാലതാമസം; ജനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളോട് അകലുന്നു

SCROLL FOR NEXT