അശ്വിൻ, യശസ്വി/ ട്വിറ്റർ 
Sports

21 വര്‍ഷങ്ങള്‍, 100ാം ടെസ്റ്റ്; ഇന്ത്യക്കെതിരെ ജയിക്കാത്ത വിന്‍ഡീസ്; ചരിത്ര പോരാട്ടത്തിനു ഇന്ന് തുടക്കം

ഇരു ടീമുകളും തമ്മിലുള്ള 100ാം ക്രിക്കറ്റ് ടെസ്‌റ്റെന്ന സവിശേഷതയും ഇന്നത്തെ പോരാട്ടത്തിനുണ്ട്. 99 മത്സരങ്ങളില്‍ വിന്‍ഡീസിനു 30 വിജയവും ഇന്ത്യക്ക് 23 ജയവുമാണ്. 46 മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള രണ്ടാമത്തേയും അവസാനത്തേയും ടെസ്റ്റ് പോരാട്ടത്തിനു ഇന്ന് തുടക്കം. ഇന്ത്യന്‍ സമയം രാത്രി 7.30 മുതലാണ് പോരാട്ടം. രണ്ടാം പോരാട്ടവും ജയിച്ച് പരമ്പര തൂത്തുവാരാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. മത്സരം സമനിലയില്‍ അവസാനിച്ചാലും രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യക്ക് സ്വന്തമാകും. 

ഇരു ടീമുകളും തമ്മിലുള്ള 100ാം ക്രിക്കറ്റ് ടെസ്‌റ്റെന്ന സവിശേഷതയും ഇന്നത്തെ പോരാട്ടത്തിനുണ്ട്. 99 മത്സരങ്ങളില്‍ വിന്‍ഡീസിനു 30 വിജയവും ഇന്ത്യക്ക് 23 ജയവുമാണ്. 46 മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. 

അതേസമയം 21 വര്‍ഷം മുന്‍പാണ് വിന്‍ഡീസ് ഇന്ത്യക്കെതിരെ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്. പിന്നീട് ഇന്നുവരെ അവര്‍ക്ക് ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ നാണക്കേട് മറികടക്കാനും വിന്‍ഡീസ് ആഗ്രഹിക്കുന്നു. 

2002ലാണ് അവസാനമായി വിന്‍ഡീസ് വിജയം സ്വന്തമാക്കിയത്. ആദ്യ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച യശസ്വി ജയ്‌സ്വാള്‍ സെഞ്ച്വറി നേട്ടത്തോടെയാണ് അരങ്ങേറ്റം ആഘോഷിച്ചത്. വിന്‍ഡീസ് ഇന്ത്യക്കെതിരെ അവസാന ടെസ്റ്റ് വിജയം സ്വന്തമാക്കുമ്പോള്‍ യശസ്വി ജനിച്ചിട്ട് അഞ്ച് മാസം മാത്രമേ ആയിരുന്നുള്ളു എന്നതും കൗതുകം ജനിപ്പിക്കുന്നു. 

ഒന്നാം ടെസ്റ്റില്‍ ഇന്ത്യ ആധികാരിക വിജയമാണ് നേടിയത്. ബൗളിങില്‍ അശ്വിനും ബാറ്റിങില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോഹ്‌ലി എന്നിവര്‍ മികവോടെ കളിച്ചു. 

ഒന്നാം ടെസ്റ്റ് കളിച്ച ടീമില്‍ മാറ്റമില്ലാതെയായിരിക്കും ഇന്ത്യ ഇറങ്ങുന്നത്. വിന്‍ഡീസ് നിരയില്‍ റയ്‌മോണ്‍ റീഫര്‍ ഉണ്ടാകില്ല. താരത്തിനു പകരം കിര്‍ക് മക്കെന്‍സി ടെസ്റ്റില്‍ അരങ്ങേറിയേക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result