കിരീട നേട്ടമാഘോഷിക്കുന്ന മുംബൈ ഇന്ത്യൻസ് ടീം എക്സ്
Sports

റെക്കോർഡ്! വീണ്ടും മിന്നിച്ച് മുംബൈ ഇന്ത്യന്‍സ്, രണ്ടാം വനിതാ പ്രീമിയര്‍ ലീഗ് കിരീടം

ഡല്‍ഹിക്ക് തുടരെ മൂന്നാം ഫൈനല്‍ തോല്‍വി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: തുടരെ മൂന്നാം സീസണിലും ഡല്‍ഹി ക്യാപിറ്റല്‍സ് വനിതാ പ്രീമിയര്‍ ലീഗ് പോരാട്ടത്തിന്റെ ഫൈനലില്‍ വീണു. ഡല്‍ഹിയെ 8 റണ്‍സിനു വീഴ്ത്തി മുംബൈ ഇന്ത്യന്‍സ് രണ്ടാം വനിതാ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കി. വനിതാ പ്രീമിയർ ലീ​ഗിൽ ഏറ്റവും കൂടുതൽ കിരീടമെന്ന നേട്ടവും മുംബൈ സ്വന്തമാക്കി. 2023ൽ പ്രഥമ ലീ​ഗ് കിരീടം അവർ സ്വന്തമാക്കിയിരുന്നു.

ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു. ഡല്‍ഹിയുടെ പോരാട്ടം 9 വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സില്‍ അവസാനിച്ചു.

26 പന്തില്‍ 40 റണ്‍സെടുത്ത മരിസന്‍ കാപാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. താരം 5 ഫോറും രണ്ട് സിക്‌സും പറത്തി. 21 പന്തില്‍ 30 റണ്‍സെടുത്ത ജെമിമ റോഡ്രിഗസും 23 പന്തില്‍ 25 റണ്‍സുമായി പുറത്താകാതെ നിന്ന് നികി പ്രസാദും പൊരുതിയെങ്കിലും ജയത്തിലെത്താന്‍ അതൊന്നും മതിയായില്ല.

മുംബൈക്കായി നാറ്റ് സീവര്‍ ബ്രന്‍ഡ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. അമേലിയ കെര്‍ 2 വിക്കറ്റുകള്‍ സ്വന്തമാക്കി. ഷബ്‌നിം ഇസ്മയില്‍, ഹെയ്‌ലി മാത്യൂസ്, സൈക ഇഷാഖ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ആദ്യം ബാറ്റ് ചെയ്ത മുംബൈക്കായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ മുന്നില്‍ നിന്നു നയിച്ചു. താരം അര്‍ധ സെഞ്ച്വറി നേടി. 44 പന്തില്‍ 9 ഫോറും 2 സിക്‌സും സഹിതം താരം 66 റണ്‍സെടുത്തു. നാറ്റ് സീവര്‍ 30 റണ്‍സും കണ്ടെത്തി.

മരിസന്‍ കാപ്, ജെസ് ജോണ്‍സന്‍, ശ്രീ ചരണി എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ വീഴ്ത്തി. അന്നബെല്‍ സതര്‍ലാന്‍ഡ് ഒരു വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭരതം' ഞങ്ങളുടെ കുടുംബകഥയല്ല, ചേട്ടനും ശ്രീക്കുട്ടനും വലിയ സ്‌നേഹത്തിലായിരുന്നു; തുറന്നു പറഞ്ഞ് കെ ഓമനക്കുട്ടി

'ഈ ട്രെയിൻ എനിക്ക് സ്വന്തം'; സ്വർണ്ണ ശതാബ്ദി എക്സ്പ്രസ് പിടിച്ചെടുത്ത കർഷകന്റെ കഥ

ഡെലിവറി ഫീസ്, പ്രോസസിങ് ഫീസ്.... അധിക തുകകള്‍; കുവൈത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിയന്ത്രണം

വീട് സ്വന്തമാക്കാന്‍ പദ്ധതിയുണ്ടോ?; മറക്കരുത് 3/20/30/40 റൂള്‍

നെയ്യ് ദീർഘകാലം കേടാകാതെ സൂക്ഷിക്കാൻ ഇങ്ങനൊന്ന് പരീക്ഷിച്ചു നോക്കൂ