WPL  x
Sports

വനിതാ പ്രീമിയര്‍ ലീഗ്; ഈ മത്സരങ്ങള്‍ക്ക് കാണികള്‍ വേണ്ട

മത്സരങ്ങള്‍ അടിച്ചിട്ട സ്റ്റേഡിയത്തില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വനിതാ പ്രീമിയര്‍ ലീഗിലെ രണ്ട് മത്സരങ്ങള്‍ക്ക് ആരാധകരെ പ്രവേശിപ്പിക്കില്ലെന്നു റിപ്പോര്‍ട്ടുകള്‍. മത്സരം അടച്ചിട്ട സ്റ്റേഡിയത്തില്‍ നടക്കുമെന്നാണ് വിവരം.

നവി മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് ഈ മാസം 15നാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് കാണികളെ പ്രവേശിപ്പിക്കാതെ മത്സരം നടത്താന്‍ പ്രീമിയര്‍ ലീഗ് അധികൃതര്‍ക്ക് പൊലീസ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ഈ മാസം 14നു നടക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ്- യുപി വാരിയേഴ്‌സ്, 15നു അരങ്ങേറുന്ന മുംബൈ ഇന്ത്യന്‍സ്- യുപി വാരിയേഴ്‌സ് പോരാട്ടങ്ങളാണ് അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടത്തുന്നത്. 16നു നടക്കുന്ന ഗുജറാത്ത് ജയന്റസ്- റോയല്‍ ചലഞ്ചേഴ്‌സ് ബംഗൂരു ടീമുകളുടെ പോരാട്ടവും ഇത്തരത്തില്‍ നടത്തുമെന്നു റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സ്ഥിരീകരണം വന്നിട്ടില്ല.

ഈ ദിവസങ്ങളില്‍ മതിയായ രീതിയില്‍ സുരക്ഷ നല്‍കാന്‍ പൊലീസിനു സാധിക്കില്ലെന്നു അധികൃതര്‍ ബിസിസിഐയോടു വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് കാണികളെ പ്രവേശിപ്പിക്കാതെ മത്സരം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയത്.

Two WPL matches will be held without spectators.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ലവ് യു ടൂ മൂണ്‍ ആന്‍ഡ് ബാക്ക്'; അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യവുമായി മുഖ്യമന്ത്രി

ഓടക്കുഴല്‍ പുരസ്‌കാരം ഇ പി രാജഗോപാലിന്

'സ്‌ക്രീനില്‍ എന്‍ഐഎ ഉദ്യോഗസ്ഥന്‍', മുന്‍ ബാങ്ക് മാനേജറുടെ സംശയം തുണയായി; 'ഡിജിറ്റല്‍ അറസ്റ്റ്' പൊളിച്ച് പൊലീസ്- വിഡിയോ

'രാഹുല്‍ എംഎല്‍എ പദവിയില്‍ തുടരാനുള്ള അര്‍ഹത സ്വയം നഷ്ടപ്പെടുത്തി, എത്രയും പെട്ടെന്ന് ഒഴിയുന്നുവോ അത്രയും നല്ലത്'

'പ്രതിചേർത്ത അന്നു മുതൽ ഒരാൾ ആശുപത്രിയിൽ, എത്തിയത് 10 ദിവസത്തിൽ താഴെ മാത്രം'; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT